ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ഇടിച്ചു തെറിപ്പിച്ചു ; ഒരാൾ പിടിയിൽ : വധശ്രമത്തിന് പൊലീസ് കേസെടുത്തു

ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ഇടിച്ചു തെറിപ്പിച്ചു ; ഒരാൾ പിടിയിൽ : വധശ്രമത്തിന് പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായാണ് സൂചന. വാഹനത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ബുള്ളറ്റിലും ഇന്നോവയിലുമായി ഉദ്യോഗസ്ഥർ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു.

സ്വർണക്കടത്ത് സംഘത്തെ മറികടന്ന ഉദ്യോഗസ്ഥർ ബുള്ളറ്റ് കുറുകെ വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.

കള്ളക്കടത്ത് സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള ചതുപ്പിൽ വീഴുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് സാരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

സ്വർണക്കടത്ത് സംഘത്തിലെ ഒരാളെ ഡിആർഐ പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.