video
play-sharp-fill

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നഥുറാം വിനായക് ഗോഡ്‌സേയുടെ പേരില്‍ ലൈബ്രറി ആരംഭിച്ച് ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ തന്നെയാണ് ‘ഗോഡ്‌സേ ജ്ഞാന്‍ ശാല’ എന്ന് പേരിട്ടിരിക്കുന്ന ലൈബ്രറി. യഥാര്‍ത്ഥ രാജ്യസ്‌നേഹി ഗോഡ്‌സേ ആണെന്ന് സ്ഥാപിച്ചാണ് ഗ്വാളിയോറില്‍ പുതിയ ലൈബ്രറി തുറന്നത്. ‘യുവാക്കളില്‍ ഗോഡ്‌സേ നിലകൊള്ളുന്ന യഥാര്‍ത്ഥ ദേശീയത വളര്‍ത്തുകയാണ് ലൈബ്രറിയുടെ ലക്ഷ്യം. ഗോഡ്‌സേ ആയിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹി. അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടതും മരിച്ചതും.’ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ? ഗുജറാത്തിൽ ഒമ്പതാം ക്ലാസിലെ പരീക്ഷാ ചോദ്യം കണ്ട് ഞെട്ടി വിദ്യാർത്ഥികൾ

സ്വന്തം ലേഖിക അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യവുമായി ഗുജറാത്തിൽ സ്‌കൂൾ പരീക്ഷ. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ’ എന്ന ചോദ്യത്തിനാണ് കുട്ടികൾ ഉത്തരമെഴുതേണ്ടത്. ഒമ്പതാം തരം വിദ്യാർഥികൾക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുഫലം ശാലാ വികാസ് സങ്കുൽ എന്ന സംഘടനയുടെ കീഴിലെ സ്‌കൂളുകളിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉൾപ്പെടുത്തിയത്. സംഘടനക്ക് കീഴിൽ സർക്കാറിൽ നിന്ന് ഗ്രാൻറ് സ്വീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. […]