video
play-sharp-fill

സിനിമാ മേഖലയിലെ ലഹരി ഉപയോഗം ; പ്രചരിക്കുന്നത് അഭ്യൂഹം മാത്രം,കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും : ഋഷിരാജ് സിംഗ്

  സ്വന്തം ലേഖിക റിയാദ്: മലയാള സിനിമാ പ്രവർത്തകർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നത് ഊഹാപോഹങ്ങളാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഊഹാപോഹങ്ങൾ വച്ച് എന്തു ചെയ്യാനാകും. താൻ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോൾ ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു. മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നിർമാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.

രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും. സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നൽകുകയും അതിന്റെ രാഷ്ട്രീയം […]