play-sharp-fill

കോവിഡ് വ്യാജ സന്ദേശം ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച് ടിനി ടോം; കര്‍പ്പൂരവും കറുവപ്പട്ടയും മഞ്ഞളും കഴിക്കണം; പച്ചക്കറികളില്‍ പൊടിച്ച ഇഞ്ചി ചേര്‍ക്കണം തുടങ്ങിയ വിചിത്ര നിര്‍ദ്ദേശങ്ങള്‍ പങ്ക് വച്ചിരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ പേരില്‍; ‘പണക്കാരുടെ കേശവന്‍ മാമനെ’ എയറില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട വ്യാജ സന്ദേശം ഫേസ് ബുക്കിലൂടെ പങ്ക് വച്ച് സിനിമാ- സീരിയല്‍ താരം ടിനി ടോം. ഇന്നലെ ഷെയര്‍ ചെയ്ത പോസ്റ്റിലെ പിഴവ് ആരാധകരും വിമര്‍ശകരും ചൂണ്ടിക്കാട്ടിയിട്ടും താരം പിന്‍വലിച്ചിട്ടില്ല. പോസ്റ്റ് വായിക്കാം; ‘* പ്രിയരേ മനസ്സിലാക്കൂ ഷെയര്‍ ചെയ്യൂ അടുത്ത 72 മണിക്കൂര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരിക്കും * * ലോകാരോഗ്യ സംഘടന ഐസിഎംആര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നു * * ഇന്ത്യക്കാര്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ ‘കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച്’ എന്നര്‍ത്ഥമുള്ള ‘മൂന്നാം ഘട്ടത്തിലേക്ക്’ ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ […]

ക്ഷേത്രോല്‍സവങ്ങളോട് മാത്രം എന്തിനാണ് വിരോധം?;സകല ഷോപ്പിംഗ് മാളും സിനിമാ തിയേറ്ററും തുറക്കാമെങ്കില്‍ തൃശ്ശൂര്‍ പൂരവും നടത്താം; ജില്ലാ ഭരണകൂടത്തോട് ഇടഞ്ഞു തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍

സ്വന്തം ലേഖകന്‍ തൃശ്ശൂര്‍: പൂരം നടത്തിപ്പിലും ചടങ്ങുകളിലും യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂര വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നാണ് സംഘാടകരുടെ ആവശ്യം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഒന്നും നോക്കാതെ തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരം നടത്തിപ്പിനെ […]