video
play-sharp-fill

പെരുമ്പായിക്കാട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു; ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, യുവതിയിൽ നിന്ന് പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത് താഴത്തേടത്ത് വീട്ടിൽ അമൽ ദാസ് (28) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണവും അടക്കം 16,61,000 ത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. […]

വാഹനത്തിനു ചുറ്റും ആദ്യമൊന്ന് കറങ്ങി, ഫോൺ വിളിക്കുന്നതായി അഭിനയം, ഒടുക്കം സ്കൂട്ടറുമായി സ്കൂട്ടായി ; ഈരാറ്റുപേട്ടയിൽ അതിവിദഗ്ധമായി സ്കൂട്ടർ മോഷ്ടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം : വാഹനത്തിനു ചുറ്റും ആദ്യമൊന്ന് കറങ്ങി , ഫോൺ വിളിക്കുന്നുവെന്ന വ്യാജേന വീണ്ടും വാഹനത്തിന് അരികിലെത്തി, പിന്നീട് സ്കൂട്ടറുമായി ഒറ്റമുങ്ങൽ. സംഭവം എന്താണെന്നല്ലേ? ഈരാറ്റുപേട്ടയിൽ റോഡരികിൽ നിർത്തിയിരുന്ന സ്കൂട്ടറുമായി മുങ്ങിയ യുവാവിന്റെ നാടകീയ രംഗങ്ങളാണിവ. ആളുകളെ പറ്റിക്കാനായെങ്കിലും സിസിടിവിയെ പറ്റിക്കാൻ മോഷ്ടാവിനു കഴിഞ്ഞില്ല. ആളുകളുടെ ശ്രദ്ധ തിരിക്കാൻ വാഹനത്തിന് ചുറ്റും കറങ്ങിയ ശേഷം ഫോൺ വിളിക്കുന്നുവെന്ന വ്യാജേനെയെത്തിയാണ് മോഷ്ടാവ് വണ്ടിയുമായി കടന്നു കളഞ്ഞത്. യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈരാറ്റുപേട്ടയിലെ എംഇഎസ് കവലയിലൂടെ ജീൻസും ഷർട്ടുമിട്ട് തോളിൽ ബാഗുമായി […]