play-sharp-fill

കോട്ടയം നഗരസഭയിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു: 31-ാം വാർഡിൽ യു.ഡി.എഫിന് ജയം ; തെരഞ്ഞടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

  തേർഡ് ഐ ബ്യൂറോ കോട്ടയം നഗരസഭയിലെ ആദ്യ ഘട്ട ഫല സൂചന പുറത്ത് വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഘട്ടത്തിൽ ഫലം ഇങ്ങനെ. നഗരസഭയിൽ 31-ാം വാർഡിൽ യു.ഡി.എഫിന്  ജയം.30-ാം വാർഡിൽ എൻ.ഡി.എയ്ക്ക് ജയം.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. 28 അം വാർഡിൽ ഇടത് മുന്നണി വിജയിച്ചു.കോട്ടയം നഗരസഭ 29 അം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. ജയചന്ദ്രൻ ചീറോത്തിന് 839 വോട്ട് ലീഡ്. ആകെ 52 വാർഡ് എൽ ഡി.എഫ് – 3 യു.ഡി.എഫ്    – 6 […]

വെറുതേ ഇരുന്ന് ശമ്പളം വാങ്ങുന്ന സുഖം വേറെ എവിടെ കിട്ടും; തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപിക നല്കിയ അപേക്ഷ അധികൃതർ നിരസിച്ചു;കലിപൂണ്ട അധ്യാപിക നടപടിക്കെതിരെ ഹൈക്കോടതിയിൽ; ഇങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ചുമതല തെങ്ങ് കയറ്റക്കാരെ ഏൽപിക്കേണ്ടി വരും

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡിനെ തുടർന്നു മാസങ്ങളോളം അവധി ലഭിച്ചിട്ടും അധ്യാപകർക്കു മതിയാകുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി സ്കൂൾ അധ്യാപിക നല്കിയ അപേക്ഷ ന്യായമായ ആവശ്യത്തിനല്ലെന്ന് കണ്ട് അധികൃതർ നിരസിച്ചു. കലിപൂണ്ട അധ്യാപിക കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ അപേക്ഷകൾ ലഭിച്ചതിൽ മുക്കാൽ ഭാഗം അപേക്ഷകരും അദ്ധ്യാപകരായിരുന്നു. ഇതിൽ ഗുരുതര രോഗമുള്ളവരും, ന്യായമായ കാരണങ്ങൾ ബോധിപ്പിച്ചതുമായ അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചതും. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയിൽ വാതപ്പനി, മുതൽ കൈകാൽ കഴപ്പ് വരെയാണ് കാരണങ്ങൾ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഉദ്യോഗസ്ഥരെ […]

കൊല്ലത്ത് സി.പി.എം ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ; പരാതിയുമായി യു.ഡി.എഫ് പ്രവർത്തകർ : ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽ നിന്നും കളക്ടർ മാറ്റി

സ്വന്തം ലേഖകൻ കൊല്ലം: പ്രിസൈഡിംഗ് ഉദ്യോഗസ്ഥ ഡ്യൂട്ടിയ്‌ക്കെത്തിയത് സിപിഎം പാർട്ടി ചിഹ്നം പതിച്ച മാസകും ധരിച്ച്. അ്രരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിംഗ് ഓഫീസർ എത്തിയത്. കൊല്ലം കൊറ്റങ്കരിയിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് കളക്ടർ ഇടപെട്ട് ഉദ്യോഗസ്ഥയെ മാറ്റി. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടർമാരുടെ നീണ്ട നിര തന്നെയുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ദിനത്തിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ, പ്രതിപക്ഷ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും […]

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്‌ക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു. എക്‌സൈസ് ഡിവിഷൻ ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകളിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾക്ക് പുറമേ പോലീസ്, വനംവകുപ്പ്, റെയിൽവേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പെട്രോളിംഗും നടത്തിവരുന്നു. വന മേഖലകൾ, കായൽ തീരത്തും തുരുത്തുകളിലും അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ, അന്യ […]

ഭർത്താവിനോട് മര്യാദയ്ക്ക് നിൽക്കാൻ പറയണം, ഇല്ലെങ്കിൽ വിവരമറിയും ;മുക്കത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

സ്വന്തം ലേഖകൻ മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയതോടെ തെരഞ്ഞെടിപ്പിനെയും സ്ഥാനാർത്ഥികളെയും ചൊല്ലിയുള്ള തർക്കങ്ങളും കൊഴുക്കുന്നുണ്ട്. ഇതിനിടെയിലാണ് മുക്കം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. അജ്ഞാതൻ യുവതിയുടെ കഴുത്തിൽ മുണ്ട് മുറുക്കി മർദ്ദിച്ചതിനെ തുടർന്ന് യുവതി ഇപ്പോൾ ചികിത്സയിലാണ്. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിൻകടവിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി നൗഫൽ മല്ലിശ്ശേരിയുടെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഷാനിദ ജോലി ചെയ്യുന്ന തിരുവമ്പാടിയിലെ സ്വകാര്യ ലാബിൽവെച്ചാണ് അക്രമം നടന്നത്. ഒരാൾ കടന്നുവന്ന് ഷാനിദയുടെ […]

വനിതാ സംവരണ സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി ; സൂക്ഷ്മ പരിശോധനയിൽ  പത്രിക തള്ളി ഉദ്യോഗസ്ഥർ : തിരക്കിനിടയില്‍ വാര്‍ഡില്‍ വനിതാ സംവരണം നിലനില്‍ക്കുന്ന കാര്യം വിട്ടുപോയെന്ന് ബി.ജെ. പി നേതൃത്വം

സ്വന്തം ലേഖകൻ  കണ്ണൂര്‍:   തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി. ജില്ലയിലെ  ചാല്‍ ബീച്ച്‌ വാര്‍ഡില്‍ വനിതാ സംവരണമാണ് നില നിൽക്കുന്നത്. എന്നാൽ സംവരണം  നിലനില്‍ക്കുന്നതോര്‍ക്കാതെയാണ് ഈ സീറ്റിൽ മത്സരിക്കാൻ  പുരുഷ സ്ഥാനാർത്ഥി ഇയാള്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സൂക്ഷമ പരിശോധനയിലാണ്  സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. തെരെഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരുന്നു ഇയാള്‍ പത്രിക നൽകിയത്. എന്നാൽ അവസാന ദിവസമായിരുന്നത് കൊണ്ട് തന്നെ  തിരക്കില്‍ പഞ്ചായത്ത് അധികൃതരും ഇക്കാര്യം ശ്രദ്ധിക്കാതെ വരിക്കെയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച […]

കൊവിഡ് ബാധിതർക്ക് പ്രോക്‌സി വോട്ട് : സർക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സർക്കാരിനോട് പ്രോക്‌സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്‌സി വോട്ടിനോ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂർ കൂടി നീട്ടണമെന്നും പഞ്ചായത്ത് മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഇതിനായി ഒരു […]

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടില്ല ; പ്രോട്ടോകോൾ പാലിച്ച് പ്രചാരണ പരിപാടികളടക്കം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം:  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചു ചർച്ചകൾക്കുശേഷം തെരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധരുമായി കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനു തടസമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പു നടത്തേണ്ടത്. ഒക്ടോബർ […]

എത്രയും വേഗം സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ കമ്മീഷൻ നൽകണം, ഇല്ലെങ്കിൽ കർശന നടപടിയെടുക്കും : കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രന് അന്ത്യശാസനയുമായി ടിക്കാറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് ടിക്കാറാം മീണ അന്ത്യശാസന നൽകിയിരിക്കുന്നത്. എത്രയും വേഗം കമ്മീഷന് മുന്നിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടർച്ചയായ നിർദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകളുടെ […]

രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിനും നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുമായി ബി.ജെ.പി ചെലവഴിച്ചത് 1264 കോടി : തൊട്ടുപിറകെ 820 കോടി രൂപ ചെലവുമായി കോൺഗ്രസും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മാത്രം ബിജെപി ചെലവഴിച്ചത് 1264 കോടി രൂപ. കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുമാണ് ബി.ജെ.പി ഇത്രയും തുക ചെലവാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2014 തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. ഇതിന്റെ 77 ശതമാനം കൂടുതലാണ് പുതിയ ചെലവുകൾ എന്നാണ് കണക്കുകൾ. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽപ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് 755 […]