play-sharp-fill

പതിനെട്ട് ദിവസമായി കൊച്ചിയിൽ താമസിക്കുകയാണ്, കൈയിൽ പണമില്ല, ജോലിക്ക് പോകാനും കഴിയുന്നില്ല; പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി.

ഇലന്തൂരിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, പതിനെട്ട് ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കത്തിലുള്ളത്. ഇത് രണ്ടാം തവണയാണ് പത്മയുടെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ‘പതിനെട്ട് ദിവസമായി കൊച്ചിയിൽ താമസിക്കുകയാണ്. ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. കൈയിൽ പണമില്ല. താമസത്തിനോ ഭക്ഷണത്തിനോ ആരുടെയും സഹായം ലഭിക്കുന്നില്ല. മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം.’- പത്മയുടെ മകൻ സെൽവരാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കൊച്ചിയിൽ ലോട്ടറി […]

ഷാഫിയുടെ നിഗൂഢ ഇടപാടുകളുടെ തെളിവ്; ഫോണുകള്‍ കാണാമറയത്ത്

ഇലന്തൂര്‍ ഇരട്ട നരബലിക്ക് പിന്നാലെ അപ്രത്യക്ഷമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരും. അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന തെളിവുകളാണ് പത്മയുടെയും ഒന്നാംപ്രതി ഷാഫിയുടെയും മൊബൈല്‍ ഫോണുകള്‍. ഷാഫിയുടെ നിഗൂഢമായ ഇടപാടുകളുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവ്. എന്നാല്‍ ഈ ഫോണ്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യ തല്ലിപ്പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. പത്മയുടെ കൊലപാതകം നടന്ന […]

ഇരട്ട നരബലി : ഷാഫിയുടെ രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി കണ്ടെത്തി,നരബലിയെ കുറിച്ചും ചാറ്റുകൾ

ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതൽ സൈബർ തെളിവുകൾ. ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരിൽ 2 വ്യാജ പ്രൊഫൈലുകൾ കൂടി കണ്ടെത്തി .സജ്നമോൾ, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകൾ നിർമിച്ചത് .സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു അതിനിടെ ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ […]

ഷാഫി ആഭിചാരങ്ങളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷം; അവയവ മാഫിയ ആരോപണം തള്ളി പൊലീസ്

പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്ക് തിരിഞ്ഞത് ജയില്‍ വാസത്തിന് ശേഷമെന്ന് പൊലീസ്. പുത്തന്‍കുരിശില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ 2020ലായിരുന്നു ഷാഫിയുടെ ജയില്‍വാസം. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ദുര്‍മന്ത്രവാദ കേസുകളില്‍ പിടിയിലായവര്‍ ഒപ്പമുണ്ടായിരുന്നോയെന്നും ദുര്‍മന്ത്രവാദികളുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കും. നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളുകയാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തില്‍ അവയവ മാറ്റം നടത്താനാകില്ലെന്ന് കമ്മിഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിച്ചോ എന്ന് […]

റോസ്‌ലിനെയും പദ്മയെയും കൊലപ്പെടുത്തിയത് ഇടുങ്ങിയ മുറിയിലിട്ട്; ഷാഫിക്ക് നല്‍കിയത് വീട്ടിലെ വലിയ മുറി…

ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെ അടുക്കള ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലിട്ടാണ് റോസ്‌ലിനെയും പദ്മയെയും പ്രതികള്‍ കൊന്നത്. ഇതിന് ശേഷമാകാം മാംസാവശിഷ്ടം ഫ്രിഡ്ജില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു. ഈ മുറിയിലെ ഭിത്തിയിലുണ്ടായിരുന്ന രക്തക്കറ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഈ മുറിയില്‍ നേരെ നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത ചെറിയ കട്ടില്‍ മാത്രമാണ് ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കട്ടിലില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടിലെ പടിഞ്ഞാറ് ഭാഗത്തായുള്ള വലിയ മുറിയാണ് ഷാഫിക്ക് ഉപയോഗിക്കാനായി നല്‍കിയത്. ഇതിനുള്ളില്‍ മുഷിഞ്ഞ കുറെ ഷര്‍ട്ടുകളും സാരികളും […]

ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് […]

‘സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ട്’; ഭഗവൽ സിംഗിന്റെ വീട്ടിലെത്തിയിരുന്ന ഷാഫിയെ കുറിച്ച് സമീപവാസികൾ…

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവൽ സിംഗിന്റെ വീടിന് സമീപത്തുളള സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചിട്ടുണ്ടെന്ന് അയൽവാസികൾ. രണ്ട് വർഷത്തിലേറെയായി ഷാഫി ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. ഇന്നോവ പോലെയുളള വാഹനങ്ങളിലാണ് പലപ്പോഴും ഷാഫി ഇവിടേക്ക് വരാറുളളത്. പുലർച്ചെ മുതൽ റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നത് പതിവായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന് കാവിൽ മുടങ്ങാതെ വിളക്കുവെച്ചിരുന്നു. എന്നാൽ അടുത്തകാലത്തായി കാവിൽ വിളക്ക് വയ്ക്കുന്ന പതിവ് ഇവർ ഒഴിവാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. കാവിലേക്ക് വരുമ്പോൾ ലെെലയുടെ വസ്ത്രധാരണവും ഭാവങ്ങളും […]