ഇലന്തൂർ ഇരട്ടക്കൊലക്കേസ്; ലൈലയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്;കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്ന് ലൈല; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

സ്വന്തം ലേഖകൻ ഇലന്തൂർ : ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം. പ്രതിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല. ലൈലയ്ക്ക് കൊലപാതകത്തിൽ സജീവ പങ്കാളിത്തം ഉണ്ട്. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും സർക്കാർ വാദിച്ചിരുന്നു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ സെപ്തംബറിലും ജൂണിലുമായിരുന്നു […]

ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് വിവരം;ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഇലന്തൂർ നരബലി കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിലെ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി മുഹമ്മദ്‌ ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് പ്രാഥമിക വിവരം. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരിൽ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്‌തതായി പൊലീസിന് വിവരമുണ്ട്. നിലവിൽ ഈ വിഷയത്തിൽ പരാതികൾ […]

ഇലന്തൂർ നരബലി; കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ

ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ യെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളുടേത് അടക്കം ഡിഎൻഎ സാംമ്പിളുകൾ ശേഖരിച്ചു. സാംമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും. രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ അവസാനിപ്പിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതാണ് പോസ്റ്റുമോർട്ടം അനന്തമായി നീളുവാൻ ഇടയാക്കിയത്. 56 കഷണങ്ങളായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങിയത്. ആദ്യ ദിവസം 11 […]

ഇലന്തൂർ കൊലപാതകം…മാധ്യമങ്ങളുടെ ഭാവനകൾക്ക് രൂപവും ഭാവവും വേറെ…ഒന്നും വിട്ടുപറയാതെ അന്വേഷണ സംഘം

പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീട്ടിൽ ഉപ്പിലിട്ട നിലയിൽ സൂക്ഷിച്ചിരുന്ന മനുഷ്യമാംസം കണ്ടെത്തി എന്ന വാർത്ത ചില ഓൺ ലൈൻ മാധ്യമങ്ങൾ നൽകിയതിൽ കഴമ്പില്ലെന്നാണറിയുന്നത്,അങ്ങനെയൊരു സ്ഥിരീകരണം കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർപോലും നൽകിയിട്ടില്ല.നേരെമറിച്ച് മൃതദേഹം മറവു ചെയ്ത രണ്ട് കുഴികളിലുമാണ് ഉപ്പു വിതറിയ ശേഷം കുഴി മൂടി അതിനുമുകളിൽ മഞ്ഞളും ചില ആയുർവേദ മരുന്ന് ചെടികളും നട്ടതെന്നാണ് പോലീസ് കോടതിയിൽ ഉൾപ്പെടെ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് ആറന്മുള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെത്തി ഭഗവൽ ദാസിനെ കൊല്ലപ്പെട്ടവരുടെ ഫോട്ടോകൾ […]

ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു. 22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് […]