video
play-sharp-fill

ഇന്ന് ചെറിയ പെരുന്നാള്‍; പ്രിയ വായനക്കാർക്ക് ഈദ് മുബാറക്ക്

  സ്വന്തം ലേഖകൻ   കോട്ടയം : വ്രതശുദ്ധിയുടെ പകലുകളുടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ ഇരവുകളുടെയും മുപ്പത് ദിനങ്ങളാണ് കടന്നുപോയത്…   സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വര്‍ണ്ണശോഭ വിതറി ആകാശത്ത് വീണ്ടും ശവ്വാലിന്റെ ചന്ദ്രോദയം തെളിഞ്ഞു…     വീണ്ടുമൊരു മഹാമാരിക്കാലത്താണ് നമ്മള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.   പക്ഷേ, മഹാമാരിയുടെ ഈ ഇരുള്‍, വെളിച്ചത്തിലേക്ക് വഴിമാറും. മൈലാഞ്ചി ചോപ്പിന്റെ മൊഞ്ചും സ്നേഹത്തിന്റെ തിളക്കവും ആഘോഷത്തിന്റെ പെരുപ്പവും സർവേശ്വരൻ തിരികെ തരും…   പ്രിയ വായനക്കാർക്ക് തേർഡ് ഐ ന്യൂസിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍..!

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഈദ് നമസ്‌കാരം ; ഈദ് നമസ്‌കാരത്തിന് ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ നടക്കുന്ന ഈദ് ആഘോഷങ്ങളിൽ നിയന്ത്രണങ്ങളോടെ നമസ്‌കാരം നടത്താമെന്ന് മുഖ്യമന്ത്രി. ഈദ് നമസ്‌കാരത്തിന് നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്നും ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് […]