video
play-sharp-fill

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധം…! കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം ; കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്

സ്വന്തം ലേഖകൻ ദില്ലി: അടുത്ത അധ്യയന വർഷം മുതൽ ആറു വയസ്സ് തികയാതെ വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശിക്കാനാകില്ല. ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദ്ദേശം നൽകിയത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാഭ്യാസ രീതി […]

ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി രാജ്യത്ത് ആദ്യമായി സർവ്വകലാശാല ; ആസ്ഥാനം തിരുവനന്തപുരം

  സ്വന്തം ലേഖിക തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി, ഭിന്നശേഷിയുള്ളവരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുനരധിവാസത്തിനും അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമായി തിരുവനന്തപുരത്ത് സർവകലാശാല വരുന്നു. ഇതിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഏതുതരം ശാരീരിക മാനസിക വൈകല്യമുള്ളവർക്കും ഉപജീവനമാർഗം കണ്ടെത്താനുള്ള കോഴ്‌സുകളും പുനരധിവാസ പദ്ധതികളും സർവകലാശാലയിലുണ്ടാവും. അടുത്തവർഷം കേന്ദ്രാനുമതിക്കായി അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ, ആരോഗ്യസർവകലാശാല വി. സി ഡോ.എം.കെ.സി.നായർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ബാബുജോർജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സർവകാലാശാലയ്ക്കുള്ള ബിൽ തയ്യാറാക്കും. ആക്കുളത്തെ നിഷിനെ (നാഷണൽ […]

കേരള സർവ്വകലാശാല ; ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ പരീക്ഷകൾക്കും തുടർന്നുള്ള കേസുകൾക്കും കാരണമായത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ അടിക്കടിയുള്ള പരീക്ഷകൾക്കും തുടർന്നുള്ള കേസുകൾക്കും കാരണമായത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടൽ. സിൻഡിക്കേറ്റ് യോഗത്തിന് സമർപ്പിച്ച മിനിട്ട്‌സിലാണ് ഈ വെളിപ്പെടുത്തൽ. 2019 – 20 വർഷത്തേക്ക് സർവകലാശാല തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്നും, മന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരം മൂല്യനിർണയ ക്യാമ്പുകളുടെ തീയതികളിലടക്കം വ്യത്യാസം വരുത്തിയെന്നുമാണ് അക്കാഡമിക്, പരീക്ഷാ കലണ്ടർ തിരുത്തലുകളെക്കുറിച്ചുള്ള മിനിട്ട്‌സിലുള്ളത്.എല്ലാ സർവകലാശാലകളിലും പരീക്ഷകളും ഫലപ്രഖ്യാപനവും ഒരേസമയം നടത്തുമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം നടപ്പാക്കാനാണ് […]