play-sharp-fill

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; പിടികൂടിയത് കൈയ്യിലെ മഷി മായ്ക്കുന്നതിനിടെ; തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തി; ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് വ്യാപകമെന്ന ആരോപണം സത്യമോ?

സ്വന്തം ലേഖകന്‍ തൊടുപുഴ: നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തുകയായിരുന്നു. കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അതിര്‍ത്തികളായ കമ്പംമേട്, ബോഡിമെട്ട്, ചിന്നാര്‍, കുമളി ചെക്ക്‌പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ച് കര്‍ശന നിരീക്ഷണം നടത്തുകയാണ്. ഉടുമ്പന്‍ചോല […]

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിട്ട് കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശങ്ങള്‍; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രമേശ് ചെന്നിത്തലയുടെ നിയമപോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കേണ്ടതും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് കര്‍ശനമായി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ […]