video
play-sharp-fill

പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ സിനിമാ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാ സംഘം മരുഭൂമിയിൽ കുടുങ്ങി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയവരാണിവർ. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം മരുഭൂമിയിൽ കാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് […]