കൊതുകുകൾ ഭരിക്കുന്ന കൊച്ചി; ജനങ്ങൾ ബുദ്ധിമുട്ടിൽ

സ്വന്തം ലേഖകൻ കൊച്ചി; നഗരത്തിൽ രൂക്ഷമായ കൊതുകുശല്യം. മഴക്കാലം എത്തുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. 2022-2023 സാമ്ബത്തിക വര്‍ഷം 12 കോടിയാണ് കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ വകയിരുത്തിയത്. എന്നാല്‍ ഇതിന്റെ പകുതി പോലും വിനിയോഗിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. കൊച്ചിയിലെ ജനങ്ങള്‍ കൊതുകുകളെ കൊണ്ട് പൊറുതിമുട്ടുമ്ബോള്‍ കൊതുകു നശീകരണത്തിനായി കോര്‍പ്പറേഷന്‍ ഫണ്ട് കാര്യമായി വിനിയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കൊച്ചി കാണാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നഗരത്തില്‍ വീടുളളവര്‍ക്കും കൊതുകിന്റെ ശല്യം ശക്തമാണ്.മഴക്കാലമെത്തുന്നതിന് മുന്‍പേ കൊച്ചിയെ പകര്‍ച്ചവ്യാധികള്‍ കീഴടക്കുമെന്നും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ശാസ്ത്രീയമായ […]

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; എങ്ങുമെത്താതെ കൊതുകുനശീകരണം;തുലാവർഷം കനക്കുന്നതോടെ സ്ഥിതി ആശങ്കാജനകമാകുമെന്ന് വിലയിരുത്തൽ…

സംസ്ഥാനത്ത് ഡെങ്കിപ്പനി രോഗബാധിരുടെ എണ്ണം ഉയരുന്നു. ഈ മാസം 347പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1104 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. ഈ വര്‍ഷം 21 പേര്‍ മരിച്ച കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെങ്കിലും ബോധവത്കരണമോ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളോ ആരോഗ്യ –തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എലിപ്പനിയും വൈറല്‍ പനിയും പടരുന്നുണ്ട്. ദിവസവും പതിനായിരത്തിലേറെപേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നത്. ഡങ്കിപ്പനിയും എലിപ്പനിയുമാണ് ആശങ്കപരത്തുന്നത്. ഇന്നലെ ആറുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 47 പേര്‍ രോഗലക്ഷണങ്ങളോടെ […]