വിഷുക്കണിയായി മലയാളികൾ കണ്ട നീലകണ്ഠന് വിഷു ദിനത്തിൽ പ്രായം 27: മലയാളത്തിന്റെ താന്തോന്നിയായ ചട്ടമ്പിയെ ഓർമ്മിച്ച് മലയാള സിനിമ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ജനമനസിൽ ചേക്കേറിയിട്ട് നാളെ 27 വർഷം. 1993 ലെ വിഷുദിനത്തിലാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ദേവാസുരം പിറന്നിട്ട് നാളെ 27വർഷങ്ങൾ പിന്നിടും. മലയാള സിനിമാരംഗത്തെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ ആഘോഷത്തിമിർപ്പിലാണ് ലാലേട്ടൻ ആരാധകർ. എത്ര കണ്ടാലും മതിവരാത്ത ദേവാസുരത്തിന്റെ സംവിധായകൻ ഐ.വി. ശശി നമ്മോടൊപ്പമില്ല. പക്ഷേ, ഐ.വി. ശശിയുടെ ഒളിമങ്ങാത്ത ഓർമ്മകൾ ദേവാസുരത്തിനൊപ്പം വിഷുകണി ചിന്തകളാവുന്നുണ്ട്. ദേലാസുരത്തിലൂടെ ജനമനസിൽ ചേക്കേറിയ മംഗലശ്ശേരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും ഭാനുമതിയേയും മലയാളികൾ മറക്കില്ല. പാലക്കാട്ടെ വരിക്കാശ്ശേരി […]