video
play-sharp-fill

ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പോകവേ ഡാമിൽ കുട്ടത്തോണി മറിഞ്ഞ് അപകടം ; കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കല്‍പ്പറ്റ: ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പോകവേ കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു […]

പാലത്തിങ്കൽ തോപ്പിൽ എൽസമ്മ ജോസ് നിര്യാതയായി

പാക്കിൽ: പാലത്തിങ്കൽ തോപ്പിൽ പരേതനായ വി.പി ജോസിന്റെ ഭാര്യ എൽസമ്മ ജോസ് (50) നിര്യാതയായി. മക്കൾ: സിലിയ, സിവിയ, സിജിയ. മരുമകൻ: ജോബി (കൊച്ചുപറമ്പിൽ, നാട്ടകം). സംസ്‌കാരം ഇന്ന് (ശനി) പകൽ 12ന് കാൽവരി ബൈബിൾ മിനിസ്ട്രീസ് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ. […]

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി മറയൂരിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്. വിക്രത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) പരിക്കുകളോടെ ഉദുമല്‍പ്പെട്ട സ്വകാര്യ […]

ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സിനും മക്കൾക്കും വിടചൊല്ലി നാട് ; കുരുന്നുകളെയും അഞ്ജുവിനെയും അവസാനമായി കാണാൻ വൈക്കത്തെ വീട്ടിലെത്തിയത് ആയിരങ്ങൾ; സംസ്കാരം ഇന്ന് ഉച്ചയോടെ നടന്നു

സ്വന്തം ലേഖകൻ കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിനി അഞ്ജുവിനും മക്കൾക്കും വിടചൊല്ലി നാട്. ഉച്ചയോടെ സംസ്കാരം നടന്നു. ഇന്നു രാവിലെ എട്ടു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചത്. ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി മൂന്ന് ആംബുലൻസുകളിലായി വൈക്കം ഇത്തിപ്പുഴയിലെ […]

കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി

കോട്ടയം : കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലിരിക്കയാണ് അന്ത്യം. നഗരസഭയുടെ 38-ാം വാർഡായ ചിങ്ങവനം – പുത്തൻതോട് വാർഡിലെ കോൺഗ്രസ് കൗൺസിലറായിരുന്നു. 2010 – 2015 കാലയളവിളും ജിഷ കൗൺസിലറായിരുന്നിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച.

കോട്ടയം നഗരത്തിലെ വ്യാപാരി കൃഷ്ണകുമാർ നിര്യാതനായി

കോട്ടയം: കോട്ടയം 16 ൽ ചിറ പൗർണമി ഭവനിൽ കൃഷ്ണകുമാർ (54) നിര്യാതനായി.കോട്ടയം നഗരത്തിലെ വാഴക്കുല മൊത്ത വ്യാപാരിയായിരുന്നു. സംസ്കാരം ഇന്ന് (13/1/23) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കളിയിക്കാവിളയിൽ.

അങ്ങനെ വിട്ടാൽ പറ്റില്ല; സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാർ; പൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ദുരൂഹതയേറുന്നു; മുന്‍പും ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചത് വഴിയാത്രക്കാര്‍; ആശയുടെ അമ്മയും സംശയത്തിൻ്റെ നിഴലിൽ

തിരുവനന്തപുരം: നെടുമങ്ങാട് പനയേക്കാട് യുവതിയുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പനയേക്കാട് പാമ്പൂരിൽ ആശാമോളെ(21) തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശമോളുടെ ആത്മഹത്യയെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും ദുരൂഹതകള്‍ മറനീക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രദേശവാസികള്‍. […]

ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമം ; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പുത്തൻചന്തയിൽ ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകൾ ആര്യ കൃഷ്ണയെയാണ് (16) കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുട്ടിയെ മൂത്ത […]

മനുഷ്യജീവനേക്കാള്‍ വില ഒ.പി ടിക്കറ്റിന്; കുഴഞ്ഞു വീണ രോഗിയെ ഒ.പി ചീട്ടില്ലാത്തതിനാൽ ഡോക്ടർ പരിശോധിച്ചില്ല; മരിച്ചശേഷമാണ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും മരണം സ്ഥിരീകരിക്കാനായിരുന്നു ശ്രമമെന്നും സൂപ്രണ്ട് ; യുവാവ് മരിച്ചതിൽ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രതിഷേധം രൂക്ഷം

സ്വന്തം ലേഖകൻ പുനലൂർ: ഒ.പി ടിക്കറ്റെടുക്കാത്തതിന്‍റെ പേരില്‍ ഡോക്ടര്‍ പരിശോധന നിഷേധിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ചു.സംഭവത്തെ തുടർന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രതിഷേധം രൂക്ഷമായി. വിളക്കുവെട്ടം പ്ലാവിള പുത്തന്‍ വീട്ടില്‍ ഉദയകുമാര്‍ (45) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഉദയകുമാര്‍ വ്യാഴാഴ്ച […]

പനമരത്ത് മധ്യവയ്കന്‍ തൂങ്ങി മരിച്ച നിലയിൽ;കടബാധ്യതയെന്ന് നിഗമനം; നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണി ആണ് മരിച്ചത്.

സ്വന്തം ലേഖകൻ പനമരം: വയനാട് പനമരത്ത് മധ്യവയ്സ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവാരം തരകമ്പം ആദിവാസി കോളനിയിലെ മണി ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പനമരം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് […]