ഏഷ്യാനെറ്റിൽ സാരിയുടുത്ത ആരുമില്ലേ, ഈ നൈറ്റ് ഡ്രസുകാരി മാത്രമേ ഉള്ളോ വാർത്ത വായിക്കാൻ….! വിഷുദിനത്തിൽ കേരളാ സാരി ധരിച്ചില്ല : ഏഷ്യനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകക്കെതിരെ ലൈവിൽ അസഭ്യവർഷം
സ്വന്തം ലേഖകൻ തിരുവനന്തപുരം : വിഷു ദിനത്തിൽ വാർത്ത വായിക്കുമ്പോൾ കേരള സാരി ധരിച്ചില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകയ്ക്ക് നേരെ ഓൺലൈൻ സദാചാരക്കാരുടെ അസഭ്യവർഷം. വാർത്ത വായിക്കുന്നതിനിടയിൽ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകയായ ശാലിനിയുടെ വസ്ത്രധാരണത്തിനെതിരെയാണ് യൂട്യൂബ് ലൈവിനിടയിൽ അധിക്ഷേപ വർഷം ഉണ്ടായത്. ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന നമസ്‌തേ കേരളം പരിപാടിയുടെ വിഷുദിന അവതരണത്തിനിടെ യൂട്യൂബ് ലൈവിലാണ് സൈബർ ആക്രമണം ഉണ്ടായത്. ഒരു വ്യക്തിയുടെ വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റുകളാണ് ശാലിനിയ്ക്ക് നേരെ ഉണ്ടായത്. വിഷു ആയിട്ട് ഇത് എന്ത് കോലം, […]