video
play-sharp-fill

ഭാര്യയെ സ്‌നേഹിക്കുന്നവര്‍ എങ്ങനെ സിപിഎം ആകേണ്ടന്ന് പറയും..? സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ’; മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിമയനം മുതല്‍ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വരെ; മാര്‍ക്‌സിസ്റ്റ് അല്ലാത്തവന് പിഎസ് സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത്; സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെ ട്രോളിക്കൊന്ന് യുവാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളുടെ കഥകളാണ് പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടും ട്രോള്‍ പോസ്റ്ററുകള്‍ ഇറക്കിയുമാണ് അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇത്തരത്തില്‍ പുറത്തിറങ്ങിയ ട്രോളുകളില്‍ ഏറ്റവും […]

കര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ

സ്വന്തം ലേഖകന്‍ കൊച്ചി: കര്‍ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയത് ആരാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. 40 ആഡംബര ബസുകളിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി […]

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ; കൊലപാതകം ശ്രമം നടത്തിയത് നേതാക്കളുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ മട്ടന്നൂർ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കേസിലെ പ്രതിയായ മാറ്റൊരു സിപിഎം പ്രവർത്തകൻ ഒളിവിലാണ്. സി.പി.എം പഴശ്ശികോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇടവേലിക്കൽ സ്വദേശികളായ […]

ചിത്രലേഖ ഇനി താമസിക്കും അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ ; ‘ഓ പൊലച്ചി എത്തിയോ ഓട്ടോയോടിക്കാൻ ‘ എന്ന് ചോദിച്ച സി.പി.എമ്മുകാരോട് വിപ്ലവനായിക ഒറ്റയ്ക്ക് പോരാടിയത് ഇരുപത് വർഷങ്ങൾ : ഗൃഹപ്രവേശനത്തിന് ഉമ്മൻചാണ്ടിയ്ക്കും ക്ഷണം

സ്വന്തം ലേഖകൻ കണ്ണൂർ: ജോലി ചെയ്തു ജീവിക്കാൻ സിപിഎമ്മുകാർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ 20 വർഷമായി ഓടിനടന്ന പയ്യന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ ചിത്രലേഖ മലയാളിയുടെ മനസ്സിൽ ഒരിക്കലും മാറാത്തൊരു മുറിവായിരുന്നു. ഒറ്റയ്ക്ക് പോരാടി ജീവിച്ച ചിത്രലേഖയ്ക്ക് താമസിക്കാൻ താമസിക്കാൻ ചിത്രലേഖയ്ക്ക് വീടൊരുങ്ങി. […]

കോട്ടയത്ത് കോൺഗ്രസിനെതിരെ അരയും തലയും മുറുക്കി സി.പി.എം : ജില്ലയിലെ പാർട്ടിയുടെ ഏക എം.എൽ.എ സുരേഷ് കുറുപ്പിനെ ഏറ്റുമാനൂരിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന ; ഉമ്മൻചാണ്ടിയെ നേരിടാൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണന്റെ പേര് സജീവ പരിഗണനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസിനെതിരെ അരയും തലയും മുരുക്കി സിപിഎം. കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎയായ സുരേഷ്‌കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം ഏറ്റുമാനൂരിലാവട്ടെ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്. എന്നാൽ […]

കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞ് കെട്ടും; മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം പ്രകടനം; വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ‘കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും..’ മയ്യിലെ മുസ്ലിം ലീഗുകാര്‍ക്കെതിരെയുള്ള സിപിഎം പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണിത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ […]

തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; മത്സരിക്കാനേ താല്പര്യമില്ലെന്ന് എം.എ ബേബി; മക്കളുണ്ടാക്കിയ വിവാദങ്ങള്‍ കാരണം കൊടിയേരിക്ക് സീറ്റ് ലഭിച്ചേക്കില്ല; തോറ്റ പത്ത് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത; എല്ലാം പിണറായി വിജയന്‍ തീരുമാനിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാകുമെന്ന് സൂചന. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കാന്‍ സാധ്യത തോളിയും. […]

യുഡിഎഫില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പി സി ജോര്‍ജ്; പാലായിലെ എല്‍ഡിഎഫ് സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; മാണി സി കാപ്പനെ മറുകണ്ടം ചാടിക്കാന്‍ പതിനെട്ടടവും പയറ്റി യുഡിഎഫ്; പാലായിലെ രാഷ്ട്രീയം ‘കുഞ്ഞൂഞ്ഞ്’ കളിയല്ല..!

സ്വന്തം ലേഖകന്‍ കോട്ടയം: പാല നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിലും എല്‍ഡിഎഫിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് പുതിയ ചുവടുകള്‍ വയ്ക്കുന്നതിനനുസരിച്ച് മുന്നണികള്‍ പുതിയ അടവ് പയറ്റേണ്ടി വരും. പാലായെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാതെ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ ഇരുകോട്ടയിലും മെനയുന്നുണ്ട്. എല്‍ഡിഎഫില്‍ […]

നായര്‍- ഈഴവ വോട്ടുകള്‍ ബിജെപിക്ക് ഗുണകരമായി; ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു; യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നു; ബിജെപി മുന്നേറ്റം കുറച്ച് കാണാതെ സിപിഎം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് – വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ്. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും […]

ഇനിയും അവസാനിക്കാതെ സി.പി.എമ്മിന്റെ നരനായാട്ട്…! ബി.ജെ.പി സ്ഥാനാർത്ഥിയായ ദളിത് യുവതിയ്ക്കും കുടുംബത്തിനും നേരെ സിപിഎമ്മിന്റെ ആക്രമണം ; പരിക്കേറ്റവരിൽ ഗർഭിണിയായ യുവതിയും

സ്വന്തം ലേഖകൻ കണ്ണൂർ : അവസാനിക്കാതെ സി.പി.എമ്മിന്റെ ക്രൂരത. കൊട്ടിയൂർ പാലുകാച്ചിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. പട്ടികജാതി കുടുംബത്തിന് നേരെയാണ് സി പി എം ആക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ ഗർഭിണിയായ യുവതി അടക്കമുള്ളവർക്ക് […]