video
play-sharp-fill

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം; വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീ പിടിച്ചിട്ടില്ലെന്ന് അധികൃതര്‍; പിന്നില്‍ അട്ടിമറി സംശയം

സ്വന്തം ലേഖകന്‍ പൂനെ: കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. രാദ്യത്തെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അഗ്‌നിബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിനുളളില്‍ ആരും കുടുങ്ങി […]

കോവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് 18 വയസിൽ താഴെയുള്ളവരിൽ നടത്തില്ല ; കുത്തിവയ്പ്പ് നടത്തുക 28 ദിവസം ഇടവിട്ട് രണ്ട് ഡോസുകളായി : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും. എന്നാൽ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവരിൽ വാക്‌സിനേഷൻ നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഷീൽഡ് വാക്‌സിനും 18 വയസിന് മുകളിലുള്ള ആളുകളിൽ മാത്രമെ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ കുത്തിവെയ്പ്പ് നടത്താൻ ഡിസിഐജി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ പഠനങ്ങൾക്ക് ശേഷം കുത്തിവെയ്പ്പിനായുള്ള നിർദ്ദേശങ്ങൾ പുതുക്കിയതായി സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അറിയിക്കുകയായിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് രണ്ട് വാക്‌സിനുകളും പതിനെട്ട് വയസിൽ താഴെയുള്ള […]

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം മരുന്ന് കമ്പനികൾക്ക് മാത്രം ; നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി:കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കും. നഷ്ടപരിഹാരവും അവർ തന്നെ നൽകണമെന്ന് കേന്ദ്രസർക്കാർ. ഉത്തരവാദിത്വം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ […]