play-sharp-fill

18–45 വ​യ​സ് പ്രാ​യ​പ​രി​ധി​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭിക്കും; കോ​വി​ഷീ​ൽ​ഡ് ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സത്തിന് ശേഷമേ ര​ണ്ടാ​മ​ത്തെ ഡോ​സ് അ​നു​വ​ദി​ക്കൂ; വാ​ക്സി​ൻ എ​ടു​ത്താ​ലും മാ​സ്ക് ധ​രി​ക്ക​ണം

സ്വന്തം ലേഖകൻ കോട്ടയം: 18–45 വ​യ​സ് പ്രാ​യ​പ​രി​ധി​ക്കാ​ർ​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭിക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങും. വാ​ക്സി​ൻ എ​ടു​ക്കാ​ൻ തി​ര​ക്കു കൂ​ട്ടേ​ണ്ട​തി​ല്ല. എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യമാക്കും. കോ​വി​ഷീ​ൽ​ഡ് ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞേ ര​ണ്ടാ​മ​ത്തെ ഡോ​സ് അ​നു​വ​ദി​ക്കൂ. എ​ന്നാ​ൽ കോ​വാ​ക്സി​ൻ ര​ണ്ടാ​മ​ത്തെ ഡോ​സ് നാ​ല്-​ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ടു​ക്ക​ണം. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണി​ത്. വാ​ക്സി​ൻ എ​ടു​ത്താ​ലും മാ​സ്ക് ധ​രി​ക്ക​ണമെന്നും നിർദേശമുണ്ട്. വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ 16ന് ​ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം.

രാജ്യത്ത് കൊവിഡ് വാക്‌സിൻ 73 ദിവസത്തിനകം ലഭ്യമാകും ; കുത്തിവയ്‌ക്കേണ്ടി വരിക രണ്ട് ഡോസ് ; വാക്‌സിനേഷൻ എടുക്കാൻ ഒരാൾക്ക് ചെലവ് വരിക 500 രൂപ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിൻ ഡിസംബറിൽ വിപണിയിൽ എത്തും. കോവി ഷീൽഡ് വാക്‌സീൻ വ്യക്തികളിൽ കുത്തിവയ്‌ക്കേണ്ടി വരിക രണ്ടു ഡോസ് ആയിരിക്കും. വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുകയെന്നു സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ പുരോഷോത്തമൻ സി.നമ്പ്യാർ വ്യക്തമാക്കി. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിആസ്ട്ര സെനേക എന്നിവർ ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭ്യമായിത്തുടങ്ങും. ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. […]