video
play-sharp-fill

ഭക്തരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയിക്കും കൊറോണയെ പേടി ; ഭക്തർക്കുള്ള ദർശനം നിർത്തിവെച്ച് മാതാ അമൃതാനന്ദമയീ മഠം

സ്വന്തം ലേഖകൻ കൊല്ലം: അശരണരായവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയീക്കും കൊറോണയെ പേടി. ഭക്തർക്കുള്ള ദർശനം താൽകാലികമായി നിർത്തിവെച്ച് മാതാ അമൃതാനന്ദമയി മഠം. നടപടി രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എന്നാണ് മഠം വ്യക്തമാക്കുന്നത്. വിദേശികളടക്കം മൂവായിരത്തിലധികം ഭക്തജനങ്ങളാണ് ഇവരുടെ ദർശനത്തിന് വേണ്ടി ദിവസവും കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്താറുള്ളത്. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയി മഠത്തിന് നിർദേശം നൽകിയിരുന്നു. അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച […]

കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദുമഹാസഭ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ പടർന്നു തുടങ്ങിയതോടെ നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസിനെ തുരത്താൻ ഗോമൂത്ര സൽക്കാരവുമായി ഹിന്ദ്ുമഹാസഭ. ഗോമൂത്രം കുടിച്ചാൽ കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊറോണ വൈറസ് രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ ‘ഗോമൂത്ര പാർട്ടി’ സംഘടിപ്പിക്കാനാണ് ഹിന്ദുമഹാസഭ തീരുമാനിച്ചിരിക്കുന്നത്. ചായ സത്കാരങ്ങളുടെ മാതൃകയിലായിരിക്കും പാർട്ടികൾ സംഘടിപ്പിക്കുകയെന്ന് ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് പറഞ്ഞു. ഇതിനുപുറമെ പശുവുമായി ബന്ധപ്പെട്ട ചാണകം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി എങ്ങനെ കൊറോണ വൈറസിനെ അകറ്റാമെന്ന് ജനങ്ങളെ ബോധവത്കരിക്കുമെന്നും […]

കൊറോണയിൽ വിറച്ച് ഇന്ത്യ ; വിദ്യാർത്ഥികളിൽ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറണ ഭീതിയിൽ രാജ്യം. ഇന്ത്യയിൽ വൈറസ് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്ഥിരീകരിച്ചതോടെ രാജ്യത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ രക്ഷിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ ശ്രീറാം മില്ലേനിയം ഉൾപ്പെടെ മൂന്ന് സ്‌കൂളുകൾ അടച്ചു. ഗുഡ്ഗാവിലെ ആരാവലി, മോൾസാരി ക്യാമ്പസ് എന്നിവയാണ് താത്കാലികമായി അടച്ചിടുന്നത്. വൈറസ് കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് തീരുമാനം. അതേസമയം സ്‌കൂളുകളിൽ സ്പ്രിങ് വെക്കേഷൻ നേരത്തെ തുടങ്ങി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യവും സ്‌കൂൾ […]

കാൻസറിനെയും കൊറോണയേയും തുരത്താൻ ചാണകം സഹായിക്കും, ഗുജറാത്തിലെ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത്‌ ഉണ്ടാക്കുന്ന പഞ്ചാമൃതം നൽകാറുണ്ട് : വിവാദ ചാണക പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ചാണകവും ഗോമൂത്രവും ചേർന്ന പഞ്ചാമൃതം നൽകാറുണ്ടെന്നും സുമൻ പറഞ്ഞു. അസമിൽ നിന്നുള്ള എംഎൽഎയാണ് സുമൻ. ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സർക്കാർ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോൾ, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എംഎൽഎ […]

ചതിച്ചത് കർത്താവോ പാസ്റ്ററോ ; കൊറോണയെ അകറ്റാൻ കുട്ട പ്രാർത്ഥന; പ്രാർത്ഥനയിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ; പാസ്റ്റർ കുടുങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണയെ വരാതിരിക്കാൻ സുവിശേഷ യോഗം നടത്തിയ പാസ്റ്റർ അറസ്റ്റിൽ . രോഗം ചെറുക്കുന്നതിനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാസ്റ്റർ അറസ്റ്റിലായത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. കൊറോണയ്‌ക്കെതിരെ സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാൻ ഹീ(88)ക്കെതിരെയാണ് ദക്ഷിണ കൊറിയ കേസെടുത്തത്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിൻചെയോഞ്ചി ചർച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീ മാൻ ഹീക്കെതിരെ നരഹത്യക്കാണ് കേസ്. യേശുവിനെ നേരിൽ […]

സ്വന്തം വിവാഹം വരെ മാറ്റി വച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2250 കഴിഞ്ഞു ; രോഗ ബാധിതരുടെ എണ്ണം 76,794

സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്വന്തം വിവാഹം വരെ മാറ്റിവച്ച് കൊറോണ ബാധിച്ചവരെ ചികിത്സിച്ച ഡോക്ടറും ഒടുവിൽ മരണത്തിന് കീഴടങ്ങി. ചൈനയിൽ രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റി വച്ച ഡോക്ടർ പെംഗ് യിൻഹുവ(29) ആണു മരിച്ചത്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. ജനുവരിയിൽ ചൈനീസ് പുതുവത്സരാഘോഷ സമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടർ. വുഹാനിൽ കൊറോണ പടർന്നു പിടിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. കൊറോണയ്ക്കിരയായി മരിച്ച ഒൻപതാമത്തെ ആരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം. അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

കൊറോണയിൽ വിറച്ച് ചൈന : മരിച്ചവരുടെ എണ്ണം 908 ; ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 40,171 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി:കൊറോണ വൈറസ് വിറച്ച് ചൈന. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം മരിച്ചത് 97 പേർ. 40,171 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽപേരും വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ നിന്നുള്ളവരാണ്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പുതിയതായി 3,062 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വുഹാനിലും ഹുബൈയിലും സ്ഥിതി അതിഗുരുതമാണെന്നും രോഗബാധിതരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകാകും. അതേസമയം പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ അഞ്ചുദിവസമായി കുറവുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ […]

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. എങ്കിലും ഒരു തവണ കൂടി സാമ്പിൾ എൻഐവിയിൽ അയച്ച് പരശോധന നടത്തും. എങ്കിൽ മാത്രമേ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ. ഈ പരിശോധന ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെൺകുട്ടി 28 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് […]

ജീവൻ രക്ഷിക്കാനും കൊറോണ തന്നെ ആയുധം; വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൾമിനയിൽ നിർത്തി നിരവധി പേരുടെ ജീവനെടുത്ത കൊറോണയെ ജീവൻ രക്ഷിക്കാനുള്ള ആയുധമാക്കി യുവതി. വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവിനെ യുവതി ചുമച്ച് പേടിപ്പിച്ചു. മോഷണ ശ്രമവുമായിട്ടാണ് യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. എന്നാൽ യുവതി വീട്ടിൽ തനിച്ചാണെന്ന് അറിഞ്ഞതാടോ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കഴുത്തുഞെരിച്ച് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ തുടർച്ചയായി ചുമയ്ക്കുകയും താൻ വുഹാനിൽ നിന്നും എത്തിയതാണെന്നും പറയുകയായിരുന്നു. രോഗം കാരണം വീടിനുള്ളിൽ ഒറ്റയ്ക്ക് മാറി നിൽക്കുകയാണെന്നും യുവതി പറഞ്ഞു. ചൈനയിലെ ജിങ്ഷാനിലാണ് […]

സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം; കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ച ആയിട്ടും നാട്ടിലെത്താൻ കഴിയാതെ 21 മലയാളി വിദ്യാർത്ഥിനികൾ

സ്വന്തം ലേഖകൻ ബെജിംങ്ങ് : സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം. കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇതുവരെ 21 മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിച്ചില്ല. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് വിദ്യാത്ഥികൾ കുടുങ്ങിയിരിക്കുന്നത്.സിംഗപ്പൂർ വഴി ഇന്ത്യയിൽ എത്താനായിരുന്നു ഇവരുടെ പദ്ധതി. വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കൽ വിദ്യാർത്ഥികളെ വിമാനജീവനക്കാർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. സിംഗപ്പൂരിൽ വിദേശികൾക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവർ വിമാനത്തിൽ കയറുന്നത് തടഞ്ഞത്. സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂർ ഭരണകൂടത്തിന്റെ നിർദേശമെന്ന് അധികൃതർ പറഞ്ഞുവെന്ന് വിദ്യാർത്ഥികൾ […]