play-sharp-fill

പുതിയ വെല്ലുവിളിയുമായി കൊറോണ വൈറസ് ; രോഗ ലക്ഷണങ്ങൾ കാണുന്നതിന് മുൻപ് തന്നെ മരിച്ചു വീഴുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ വെല്ലുവിളി ഉയർത്തി കൊറോണ വൈറസ്. രോഗ ലക്ഷണങ്ങൾ കാണും മുമ്പേ മരിച്ചു വീഴുന്നു . കൊറോണ ബാധയുടെ ലക്ഷണങ്ങൾ കാണുന്നതിന് മുൻപേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് 56 ആളുകൾ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകൾ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകൾ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടർന്ന് എല്ലാ വന്യമൃഗങ്ങളേയും വിൽപന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേർപ്പെടുത്തി. […]

കൊറോണ വൈറസ് : നിയന്ത്രിക്കാൻ രാജ്യം സജ്ജം ; ഡൽഹിയിൽ ഐസൊലേഷൻ വാർഡുകൾ തയ്യാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് നിയന്ത്രിക്കാൻ സജ്ജം. ഡൽഹിയിലോ രാജ്യത്തോ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്താൽ പ്രവേശിപ്പിക്കാനായി ഐസൊലേഷൻ വാർഡുകൾ തയാറാണെന്നു ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അയൽ രാജ്യമായ ചൈനയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ ഉണ്ടായാൽ ചികിത്സിക്കാനും പരിചരിക്കാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും പരിശീലനം നൽകിക്കഴിഞ്ഞു. നിലവിൽ ഇത്തരം കേസുകൾ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എല്ലാവരും ഉയർന്ന രീതിയിൽ ശുചിത്വം പാലിക്കണം. തിരക്കുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര […]

കൊറോണ വൈറസ് : കോട്ടയത്ത് ചൈനയിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയത്ത് നിരീക്ഷണത്തിൽ. കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി. കെറോണ വൈറസ് പടരുന്ന വുഹാനിൽ പെൺകുട്ടികളടക്കമുള്ള ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന വിദ്യാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ഇരുപത് മലയാളികളടക്കം 56 ഇന്ത്യൻ വിദ്യാർത്ഥികളാണ് […]

കൊറോണ വൈറസ് : ചൈനയിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നു ; വൈറസ് ബാധ സ്ഥിരീകരിച്ച സൗദിയിലെ ഏറ്റുമാനൂർ സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ ഇരുപത് മലയാളി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. പെൺകുട്ടികളടക്കം ഇരുപത് മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ തിരികെയെത്താനാകാതെ ചൈനയിൽ കുടുങ്ങി കിടക്കുന്നത്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോഴ്‌സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഇപ്പോൾ അവിടെ കുടുങ്ങി കിടക്കുന്നത്. നേരത്തെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ […]