ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം : ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊറോണ വൈറസ് ബാധ : 39 പേരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്‌സ്, ആശുപത്രി സ്റ്റാഫ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് 39 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ചുരുക്കം ഹോസ്പിറ്റലുകളിൽ ഒന്നാണ് തെക്കൻ ഡൽഹിയിലെ മാക്‌സ് ഹോസ്പിറ്റൽ. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എത്തിയ രണ്ട് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 39 പേരെ പ്രത്യേ മുറിയിൽ […]

വനിതകളാണ്…നയിക്കുന്നവരാണ് ; കൂടുതലറിയാം കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ വനിതകളെ ; കോവിഡ് കാലത്ത് ലോകത്തെ നയിക്കുന്ന വനിതകളിൽ നമ്മുടെ ടീച്ചറമ്മയും..!

സ്വന്തം ലേഖകൻ കൊച്ചി: ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ ചെറുക്കുന്നതിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന കേരളം ഉൾപ്പെടുള്ള പ്രദേശങ്ങൾക്ക് ഒരു പൊതുസ്വഭാവം ഉണ്ട്. അതിലൊന്ന് അവിടുത്തെ വനിതാ നേതാക്കളുടെയും വനിതാ മന്ത്രിമാരുടെയും പ്രവർത്തന നടപടികൾ തന്നെയാണ്.കൊറോണ വൈറസ് ബാധയെ മികച്ച രീതിയിൽ പ്രതിരോധിച്ച് ലോകത്തിന് തന്നെ മാതൃകയായ കേരളം, ഫിൻലാൻഡ്, ജർമ്മനി, ന്യൂസിലാൻഡ്, ബെൽജിയം, ഡെൻമാർക്ക് എന്നിവിടങ്ങളിൽ വനിതകൾത്തന്നെയാണ് നേതൃസ്ഥാനത്തു നിന്ന് ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ നയിക്കുന്നതും. […]

സ്ഥിതി അതീവ ഗുരുതരം : വൈറസ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്ത് ആശുപത്രികൾ അടച്ചുപൂട്ടുന്നു ; പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികെയാണ്. അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വൻ വർധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. എന്നാൽ വൈറസ് ബാധിക്കുന്നവരെ ചികിത്സിക്കുന്നവർക്ക് അതിവേഗം രോഗം പടർന്ന് പിടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ആശങ്ക അധികൃതരിലുണ്ട്. ഡൽഹി,കൊൽക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കുമടക്കം വൈറസ് ബാധ സ്ഥിരീകരിച്ചു. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചില ആശുപത്രികൾ താൽക്കാലികമായി പൂട്ടി. ഡൽഹിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ […]

ആശങ്ക വിതച്ച് കൊറോണ വൈറസ് ബാധ : മരണസംഖ്യ 1,14,000 കടന്നു ; ലോകത്ത് കൊറോണ വൈറസ് ബാധിതർ 18,52,652 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണയിൽ വിറച്ച് ലോകരാജ്യങ്ങൾ. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. ഇതുവരെ ലോകത്ത് 1,14,208 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,52,652 ആയി ഉയർന്നു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത് 1528 പേരാണ്. ഇതോടെ കൊറോണ ബാധിച്ച് യുഎസിൽ മരണസംഖ്യ 22105 ആയി. അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 5,60,425പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടനിൽ മരണം പതിനായിരം […]

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം : രണ്ട് നഴ്‌സുമാർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു ; ഡോക്ടർമാരടക്കം 42 ആരോഗ്യപ്രവർത്തകർ ഐസോലേഷനിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. ഡൽഹിയിൽ രണ്ട് നഴ്‌സുമാർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ മാത്രം ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 400 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്ന ഓരോ 25 പേരിലും ഒരാൾ ആരോഗ്യപ്രവർത്തകനാണെന്ന് ഡൽഹി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഗരത്തിലെ പ്രമുഖ ആശുപത്രിയായ ലോക്‌നായക് ഹോസ്പിറ്റലിൽ 651 കോവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാഷ്ട്രയിലെ […]

കൊറോണ വൈറസ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് അയർലണ്ടിൽ മരിച്ചു ; മരിച്ചത് കോട്ടയം കുറുപ്പന്തറ സ്വദേശിനി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് മലയാളി നഴ്‌സ് അയർലണ്ടിൽ വച്ച് മരിച്ചു. അയർലണ്ടിൽ നഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോർജാണ് (54) മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അർബുദ ബാധയെതുടർന്ന് നേരത്തെ ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് രണ്ട് ദിവസം മുൻപാണ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ മാസം മുതൽ ഡ്യൂട്ടിയിൽ നിന്നും അവധിയിൽ ആയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്‌കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോക്കോൾ […]

കൊറോണ പടരാൻ കാരണം അള്ളാഹുവിന്റെ കോപം : വിവാദ മർക്കസ് തലവന്റെ വെളിപ്പെടുത്തൽ സാമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചത് അള്ളാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീൻ മർക്കസ് തലവൻ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ഇതോടെ വിവാദ മർക്കസ് തലവന്റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കൊറോണ വ്യാപന പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ നിർദ്ദേശം ലംഘിച്ച് നിസാമുദ്ദീൻ മർക്കസിൽ തബ്ലീസ് മതസമ്മേളനം സംഘിടിപ്പിച്ചത് സാദിയുടെ നേതൃത്വത്തിൽ ആണ്. പള്ളിയിൽ നിന്നും ആളുകൾ ഒരു കാരണവശ്ശാലും പുറത്തുപോകരുതെന്ന് നിർദ്ദേശം നൽകുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് […]

ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് ബാധ : രോഗ ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലധികം ; മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ.ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം പിന്നിട്ടിരിക്കുകയായണ്. ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.പത്ത് ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്തെത്തി. അമേരിക്കയിൽ കൊറോണ വൈറസ് രോഗം മരിച്ചവരുടെ എണ്ണം 5000 കടന്നു. അതേസമയം ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1355 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിലെ […]

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. അതേസമയം കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. […]

കൊറോണയിൽ ഭീതയൊഴിയാതെ കേരളം : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലധികം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരപീകരിച്ചു. തിരുവനന്തപുരത്ത് 2, കാസർഗോഡ് 2, കൊല്ലം 1, തൃശൂർ 1 കണ്ണൂർ 1 എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 215 ആയി. 1,63,129 പേർ നിലവിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മാത്രം 150 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 6381 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. […]