play-sharp-fill

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി ; ബാൽക്കണിയിൽ നിന്നും കൈയ്യടിച്ച് നന്ദി അറിയിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനത കർഫ്യു ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചും നന്ദിയറിയിച്ചും ബാൽക്കണിയിൽ നിന്ന് കൈയ്യടിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായാറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് വീടിന് പുറത്തെത്തി ആരോഗ്യപ്രവർത്തകർക്കും, പൊലീസിനും മാധ്യമപ്രവർത്തകർക്കും തുടങ്ങി എല്ലാ സന്നദ്ധ പ്രവർത്തകർക്കുമുള്ള നന്ദി സൂചകമായി കയ്യടിച്ചോ പാത്രങ്ങൾ കൂട്ടിയടിച്ചോ അഭിനന്ദനം അറിയിക്കാനായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതൽ രാത്രി […]

കൊറോണയിൽ വിറച്ച് ഇന്ത്യ : 41 വിദേശികളടക്കം രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിൽ വിറച്ച് രാജ്യം. രോഗ ബാധ തടയാൻ ആരോഗ്യ വകുപ്പ് അധികൃതരും സർക്കാരും അശ്രാന്തം പരിശ്രമിക്കുമ്പോൾ ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേരാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചത്. അതേസമയം ഇന്ത്യയിൽ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി. ഇതിൽ 41 പേർ വിദേശികളാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്ര (63) കഴിഞ്ഞാൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ് (52). ഡൽഹി […]

കൊറോണ വൈറസ് : കേരളത്തിലെ 11 ജില്ലകളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. അതേസമയം ഞായറാഴ്ച മാത്രം 15 പേർക്കാണ് കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട്ട് അഞ്ചുപേർക്കും കണ്ണൂർ ജില്ലയിൽ നാലുപേർക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 67 ആയി. ആദ്യഘട്ടത്തിൽ സുഖം പ്രാപിച്ച മൂന്ന് പേർ ഒഴികെ 64 പേരും ഇപ്പോൾ […]

ഞാനും സെൽഫ് ഐസോലേഷനിലാണ്, കാൻസർ ചിലപ്പോർ ചിന്തിക്കാനുള്ള സമയം തരും ; കൊറോണ ചിലപ്പോൾ അതുപോലും തരില്ല : നന്ദു മഹാദേവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : മാസങ്ങൾക്ക് മുൻപ് ആരംഭിച്ച് കോറോണ വൈറസ് എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. ഇതോടകം തന്നെ ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ കൊറോണ വൈറസ് രോഗബാധ ബാധിച്ച് കഴിഞ്ഞിട്ടുണ്ട്. വരാൻ പോകുന്ന രണ്ടാഴ്ച്ച വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ കൊറോണ വൈറസിനെ കുറിച്ചുള്ള നന്ദ്ുമഹാദേവയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാനും സെൽഫ് ഐസോലേഷനിലാണ്. കാൻസർ ചിന്തിക്കാനുള്ള സമയം തരും. കൊറോണ ചിലപ്പോൾ അതും പോലും തരില്ലെന്നും നന്ദുവിന്റെ കുറിപ്പിൽ പറയുന്നു. നന്ദു മഹാദേവയുടെ […]

ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും മാർച്ച് 31 വരെ ഉണ്ടാവില്ല ; നിയന്ത്രണവുമായി കെ.എസ്.ഇ.ബി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നടപടി. മാർച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിരുന്നു. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്‌മെന്റ്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിചച്ചു. കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവർക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴിൽ ചെയ്യാനോ […]

പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 64 ആയി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. എന്നാൽ സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ആശുപത്രികളിൽ സൗകര്യങ്ങള് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ രോഗികൾക്കുള്ള സാഹചര്യത്തിൽ കാസർഗോഡ് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റെസ്റ്റോറന്റുകളിലും […]

കൊറോണയെ തുരത്താൻ പ്ലാൻ എ,ബി,സി ; അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനത്തെ തടയാൻ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, […]

എല്ലാവരും ചേർന്ന് കയ്യടിച്ച് നന്ദി പറയുമ്പോൾ അതൊരു പ്രാർത്ഥനയായി മാറും, നമ്മെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ ; ട്രോളന്മാർക്ക് മറുപടിയുമായി മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന നടൻ മോഹൻലാലിന്റെ വാദം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് മോഹൻലാൽ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും […]

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ വിവാഹം ലളിതമായി നടത്തും ; നടൻ മണികണ്ഠൻ ആചാരി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറഞ്ഞു. ഏപ്രിൽ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. എന്നാൽ കൊറോണയുടെ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്നും മണികണ്ഠൻ പറഞ്ഞു. കൊറോണയെയും നമ്മൾ മലയാളികൾ അതിജീവിക്കും. വിവാഹത്തിന് ആർഭാഗങ്ങൾ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണെന്നും മണികണ്ഠൻ പറഞ്ഞു. അതേസമയം കൊറോണ ഭീതിയുടെ […]

കൊറോണ വൈറസിനെതിരെ ഷെയ്ഖ് നിർദ്ദേശിച്ച മരുന്ന് എന്ന പേരിൽ ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പിടിയിൽ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസിനെതിരെയുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പൊലീസ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പം കെറോണ വൈറസിനെതിരായ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപന നടത്തിയത്. രോഗം ബാധിച്ചവർ ഈ മരുന്ന് കുടിച്ചാൽ രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. കൂടാതെ രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചാരണം […]