ആറുവയസുകാരൻ ശിശുഭവനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിൽ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹത്തിൽ തലയിലും നെഞ്ചിലും പരിക്കുകളേറ്റിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. . കുട്ടിയെ പരിചരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വരുത്തിയിട്ടണ്ടോ എന്നറിയാൻ സാമൂഹ്യനീതിവകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം ആരംഭിച്ചു . വയനാട് കൈതപ്പൊയിൽ സ്വദേശിയായ ആറുവയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ കിടപ്പുമുറിയിൽ ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . […]