video
play-sharp-fill

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

സ്വന്തം ലേഖകൻ കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ ഓടിച്ച മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞദിവസം ഇടപ്പള്ളി റെസ്റ്റ് ഹൗസിലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിനു മുന്‍പിലായിരുന്നു രണ്ട് ബസുകളുടെ മരണപ്പാച്ചില്‍. ഇതിന് തൊട്ടുപിന്നിലായി കാറിലുണ്ടായിരുന്ന ഇദ്ദേഹം കലൂര്‍ മെട്രോ സ്റ്റേഷന് സമീപംവെച്ച്‌ […]