video
play-sharp-fill

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; വേര്‍പാടിന്റെ ദുഃഖം മറക്കാന്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിഭാരവും സമ്മര്‍ദ്ദത്തിലാക്കി; ആരെയും കുറ്റപ്പെടുത്താതെ ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രം ആത്മഹത്യാ കുറിപ്പില്‍ എഴുതി; അച്ഛനും അമ്മയും ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചപ്പോള്‍ അനാഥരായത് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാടില്‍ തളര്‍ന്ന് ബന്ധുക്കളും നാട്ടുകാരും. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയെത്തി കുട്ടിരിക്കും. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. പക്ഷേ, ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്ന്് ബന്ധുക്കളും […]

കനറാ ബാങ്ക് മാനേജരായ യുവതിയെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖാ മാനേജര്‍; ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനിയായ സ്വപ്‌നയാണ് (38) മരിച്ചത്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ച് വന്നിരുന്നത്. കനറാ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖയിലെ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു സ്വപ്ന. ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ മാനേജര്‍ 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തു നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. […]

കാനറാ ബാങ്കിനെ കണ്ടംവഴി ഓടിച്ച് ഹൈക്കോടതി ; ആശ്രിത നിയമനവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചപ്പോൾ പിഴ പത്ത് ലക്ഷമാക്കി ഉയർത്തിയും ഒരു മാസത്തിനകം നിയമനം നൽകാനും ഉത്തരവ്

  സ്വന്തം ലേഖകൻ കൊച്ചി: കാനറാ ബാങ്കിനെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി. ആശ്രിത നിയമനത്തിനായി കഴിഞ്ഞ 18 വർഷമായി കോടതി കയറി ഇറങ്ങേണ്ടി വന്ന യുവാവിന് കോടതി ചെലവിനത്തിൽ പത്ത് ലക്ഷം രൂപയും ജോലിയും ഉടൻ നൽകണമെന്ന് ഹൈക്കോ തി ഉത്തരവിട്ടു. കോടതി ചെലവായി യുവാവിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകിയാണ് കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത്. ഇതിനുപറമെ അർഹതയുണ്ടായിട്ടും ജോലി നൽകാതെ അപ്പീൽ നൽകി നൽകി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയതും […]