ലോക് ഡൗണ്‍ പിന്‍വലിച്ചാലും കോട്ടയംകാര് ബസില്‍ യാത്ര ചെയ്യണമെങ്കില്‍ ബുദ്ധിമുട്ടും ; ജില്ലയിലെ 800 സ്വകാര്യ ബസുടമകള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ജി ഫോം സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബസ് സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇതോടെ കോട്ടയം ജില്ലയിലെ എണ്ണൂറ് സ്വകാര്യ ബസുകള്‍ സര്‍വവീസ് നിര്‍ത്തി വയ്ക്കുന്നതിനായി ജിഫോം സമര്‍പ്പിച്ചു. ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയക്കുന്നതിനായി ആര്‍.ടി. ഓഫീസുകളില്‍ ജി.ഫോം നല്‍കിയിരിക്കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിനാണ് ബസുടമകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ഒരു മാസം മുതല്‍ ഒരു […]