‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്
സ്വന്തം ലേഖകൻ ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള […]