‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്

‘നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്’ ..! ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍ ; നടൻ അജിത്ത് കുമാറിനും നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയാണ്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്.

‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നു. തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ നടൻ അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ദൂരമുള്ള ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു.

അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസൻസ് കയ്യിൽക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കാവൂ നടി തീരുമാനിച്ചിരുന്നു.

പുതിയ ബൈക്കിന് പുറമെ സ്വന്തമായി മാരുതി ബലേനോയും, റേഞ്ച് റോവറുമുണ്ട് താരത്തിന്. ഇതിന് പുറമെ മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനവും താരം സ്വന്തമാക്കിയിരുന്നു. കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മിനി കൂപ്പർ എസ്ഇയാണ് മഞ്ജുവിന്റെ പക്കലുള്ളത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ എസ്ഇയുടെ എക്‌സ് ഷോറൂം വില.