play-sharp-fill

മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി […]

ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലി തകർത്തു ; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ : ആക്രമണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ കണ്ണൂർ: ഗർഭിണിയായ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവർത്തകർ തല്ലി തകർത്തതായി ആരോപണം. ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. ചെറുതാഴം സ്വദേശിനിയിയായ നാസിലയ്ക്കാണ് പരിക്കേറ്റത്. കണ്ണൂർ പയ്യന്നൂർ എടാട്ടാണ് സംഭവം. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. എടാട്ട് വച്ച് ബിജെപി കല്യാശേരി മണ്ഡലം റോഡ് ഷോയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ ഇവർ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു. ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് വാഹനം തകർത്തത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. അതേസമയം, […]

പേരൂരിനെ ഇളക്കിമറിച്ച് ടി.എൻ ഹരികുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാർ പേരൂരിൽ പ്രചരണം നടത്തി. സർക്കാരുകൾ മാറി മാറി വന്നിട്ടും ഇതുവരെ ദുരിതക്കയത്തിൽ നിന്നും കരകയറാത്ത പേരൂർ മോഡേൻ പട്ടിക വർഗ കോളനിക്ക് ഇരുളിൽ നിന്നും മോചനമേകുമെന്ന് ടി.എൻ ഹരികുമാർ വാക്ക് നൽകി. കുടിവെളളം,പാർപ്പിടം, വൈദ്യൂതി തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കി കോളനിയുടെ മുഖഛായ തന്നെ മാറ്റുമെന്നും ഹരികുമാർ പറഞ്ഞു. ഇലക്ഷൻ പ്രചരണം ചൂട് പിടിച്ചതോടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ വിജയ പ്രതീക്ഷയുള്ള ഹരികുമാർ എല്ലാ വോട്ടർമാരെയും […]

ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യം ; ക്ഷേമ പെൻഷൻ 3500 രൂപയാക്കും, ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ; കിടപ്പ് രോഗികൾക്ക് 5000 രൂപ വീതം, ശബരിമലയിൽ ആചാര സംരക്ഷണത്തിന് സമഗ്രനിയമ നിർമ്മാണം ;ലൗ ജിഹാദിനെതിരെയും നിയമം : കോൺഗ്രസിനേയും സിപിഎമ്മിനെയും കടത്തിവെട്ടി എൻ.ഡി.എ പ്രകടന പത്രിക

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പുറത്തിറക്കി. ശബരിമലയിൽ ആചാരസംരക്ഷണത്തിന് സമഗ്ര നിയമനിർമ്മാണം, ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കും തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് ഇത്തവണത്തെ ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉള്ളത്. ബി.പി.എൽ കുടുംബങ്ങൾക്ക് ആറ് സിലിണ്ടറുകൾ സൗജന്യമായി നൽകും. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് നൽകും തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഉണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി, കിടപ്പ് രോഗികൾക്ക് 5,000 രൂപ എന്നിങ്ങനെ പോകുന്നു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ […]

നിയമസഭാ തെരഞ്ഞടുപ്പിൽ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി : മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല : പത്രിക തള്ളിയ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്രിക തള്ളിയതിനെ തുടർന്ന് തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം വന്നതിന് ശേഷം തെരഞ്ഞെടുപ്പു നടപടികളിൽ ഇടപെടാൻ ആകില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ മൂന്ന് മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ ഉണ്ടാവില്ലെന്ന് വ്യക്തമായി. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപി പിന്തുണച്ചേക്കും. കനത്ത തിരിച്ചടിയാണ് മൂന്ന് […]

കോടികള്‍ മറിയുന്ന ഓപ്പറേഷന്‍ താമര; തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് പ്രമുഖരെ ചാക്കിട്ട് പിടിക്കുന്ന അമിത് ഷായുടെ തന്ത്രം; കോണ്‍ഗ്രസ് വിട്ട് വന്നാല്‍ ഉപരാഷ്ട്രപതിയാക്കാമെന്ന് ഓഫര്‍; ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുന്ന ബിജെപിയുടെ കുതന്ത്രങ്ങള്‍ വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസ് വിട്ടുവന്നാല്‍, ഉപരാഷ്ട്രപതി സ്ഥാനം വരെ നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. ‘മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. എന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്റെ അടുത്ത് അയച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍, ഞാന്‍ പോയില്ല. പിന്നീട് മോദിയെ കണ്ടപ്പോള്‍ എന്റെ പേര് അത്തരത്തില്‍ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. […]

ഒത്തുകളി ആരോപണങ്ങൾക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ കണ്ണൂർ: സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ നാമനിർദേശ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷനും തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തളളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാൽ നിലവിൽ തലശേരിയിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തലശേരിയിൽ 22,125 വോട്ടുകളാണ് ലഭിച്ചത്. പാർട്ടി അദ്ധ്യക്ഷൻ സ്ഥാനാർത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടർന്നാണ് പത്രിക തളളിയത്. […]

സ്വന്തമായി വീടില്ല; വാഹനവും ആഭരണങ്ങളുമില്ല; ജീവിതപങ്കാളിയും ഇല്ല; കയ്യിലുള്ളത് വെറും ആയിരം രൂപ; ‘ഇല്ല’കളാല്‍ നിറഞ്ഞ ഒരു സത്യവാങ്മൂലം; കുമ്മനം രാജശേഖരനെപ്പോലെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ല

സ്വന്തം ലേഖകന്‍ കോട്ടയം: എല്ലാ മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ്. മിക്ക സ്ഥാനാര്‍ത്ഥികളും പത്രികാ സമര്‍പ്പണം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ വാര്‍ത്തയായിരുന്നു. ഇല്ല…ഇല്ല..ഇല്ല… എന്ന് തുടര്‍ച്ചയായി രേഖപ്പെടുത്തിയ നാമനിര്‍ദ്ദേശ പത്രിക ഒരുപക്ഷേ കുമ്മനത്തിന് മാത്രം അവകാശപ്പെട്ടതാകും. സ്വന്തമായി വീടില്ല. സ്വന്തമായി വാഹനമില്ല. ആഭരണങ്ങളും ആഡംബരങ്ങളുമില്ല. കടം കൊടുക്കാനില്ല. കടം വാങ്ങിയിട്ടുമില്ല. വായ്പയില്ല. സ്വയാര്‍ജ്ജിത ഭൂമിയില്ല. […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും; നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

ഏ.കെ. ശ്രീകുമാർ കോട്ടയം: എക്‌സിറ്റ് പോള്‍ സര്‍വ്വേകളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിച്ച് പറയുന്ന കാര്യമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഒരു മുന്നണിയും തുടര്‍ച്ചയായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഭരണം നല്ലതാണെങ്കിലും അല്ലെങ്കിലും ഒരേ രാജാക്കന്മാരെ തുടര്‍ച്ചയായി വാഴിക്കുന്ന പതിവ് കേരള ജനതയ്ക്കില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോവിഡ് മഹാമാരിയിലും പ്രളയത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിന്നെയും അധികാരത്തില്‍ വരും എന്നാണ്  നിരീക്ഷകരും സര്‍വ്വേകളും ഉറപ്പിക്കുന്നത്. വിവാദങ്ങളില്‍ മുങ്ങി കുളിച്ച ഗവണ്‍മെന്റിനെതിരെ ശക്തമായ […]