ബിന്ദു നാട്ടിലില്ലാത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ; മറ്റുചിലരോട് പറഞ്ഞിരുന്നത് ദുബായിൽ ഹോം നേഴ്‌സെന്ന്; സ്വപ്നയെ സ്വർണ്ണക്കടത്ത് കേസിൽ പിടിച്ചപ്പോൾ ഇങ്ങനെ സ്വർണ്ണം കടത്താൻ പറ്റുമോയെന്ന് ആശ്ചര്യത്തോടെ ബിന്ദു പറഞ്ഞു : ബിന്ദുവിന് സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി അയൽവാസികൾ
സ്വന്തം ലേഖകൻ ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാർ സ്വദേശിനിയായ ബിന്ദുവിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകളാണ്. എന്നാൽ അതിലും ഞെട്ടലിലാണ് ബിന്ദുവിന്റെ നാട്ടുകാർ.ബിന്ദു വിദേശത്തയായിരുന്നുവെന്ന് എന്ന് നാട്ടുകാർ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞതോടെയാണ്. ബിന്ദുവിന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ വീട്ടു ജോലിക്ക് നിൽക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയൽക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരിൽ ചിലരോട് ബിന്ദു ദുബായിൽ ഹോം നേഴ്‌സായി ജോലി ചെയ്യുകയാണ് എന്ന് […]