ജവാൻ മുതൽ ജോണി വാക്കർ വരെ..! ഓൺലൈനായി ഓർഡർ ചെയ്താൽ ഇമെയിലും എസ്.എം.എസും വരും, മദ്യം മാത്രം വരില്ല : ലോക് ഡൗണിൽ ബെവ്‌കോയുടെ പേരിലും തട്ടിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക ഡൗണിൽ സംസ്ഥാനത്തെ ബിവറേജേസ് ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും പൂട്ടിയതോടെ സ്ഥിരമായി മദ്യപിക്കുന്നവർ ചാരായം വാറ്റാനും വ്യാജ മദ്യം ഉണ്ടാക്കാനും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. ഇതിനിടെയാണ് ബിവറേജസ് കോർപറേഷൻ വെബ്‌സൈറ്റിന്റെ പേരിലും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പിനായി ബിവറേജസ് കോർപ്പറേഷന്റെ പേര് ചേർത്തു തന്നെയാണ് വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി കോർപറേഷന്റെ ലോഗോയും ചേർത്തിട്ടുണ്ട്. ജവാൻ മുതൽ ജോണി വാക്കർ വരെ ബെവ്‌കോയിൽ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാൻഡ് മദ്യത്തിന്റെയും വിലയുൾപ്പെടെ സൈറ്റിൽ ഡിസ്‌പ്ലേയും ചെയ്തിട്ടുമുണ്ട്. മദ്യപിക്കുന്നവർ ആരായാലും ഒരു […]