play-sharp-fill

നമ്മുടെ സ്‌പെഷ്യല്‍ കുഞ്ഞുങ്ങള്‍ കോവിഡ് കാലത്ത് ഹാപ്പിയാണോ?; നേടിയെടുത്ത കഴിവുകള്‍ പലര്‍ക്കും നഷ്ടമാകുന്നു; അക്രമാസക്തമായ പെരുമാറ്റങ്ങളും അമിതമായ ദേഷ്യവും അവരെ കീഴ്‌പ്പെടുത്തുന്നു; സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ പോകരുത്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്‌ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് ആയവര്‍ക്ക് ഈ കൂട്ടിലടച്ച ജീവിതം സമ്മാനിക്കുന്ന സ്‌ട്രെസ് നിസ്സാരമല്ല. ഓട്ടിസം ഒരു രോഗമല്ല, മറിച്ച് […]

ഓട്ടിസം ബാധിച്ച പതിനാലുകാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകന്‍ ആലുവ: പോക്‌സോ കേസില്‍ ഇരയായ ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന പതിന്നാല്കാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം […]