video
play-sharp-fill

ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി ; കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം; രൂക്ഷ വിമർശനവുമായി ജൂനിയർ ഡോക്ടർമാർ..!!

സ്വന്തം ലേഖകൻ കോട്ടയം : വന്ദന കൊലക്കേസിനെ തുടർന്ന് ആരോഗ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പാഴ് വാക്കായെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ. ഡോക്ടർമാർക്ക് നേരെയുള്ല അതിക്രമങ്ങൾ തുടർച്ചയാകുകയാണ്. ഡോക്ടർമാർക്ക് മതിയായ സുരക്ഷ, ഡോക്ടർമാരെ സഹായിക്കാൻ ജീവനക്കാർ, രോഗിയുടെ കൂടെ ബന്ധുക്കൾ അല്ലെങ്കിൽ സഹായി ഉണ്ടാകണം എന്നീവ തീരുമാനമായെങ്കിലും നടപ്പായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് പോലുമില്ല. രാത്രി കാലങ്ങളിൽ ഒറ്റയ്ക്കാണ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതെന്നും ഇവർ പറയുന്നു.

സീനിയര്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം; കര്‍ശന നടപടിയെടുക്കും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല; മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. സി.ടി.സ്കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. 60 വയസ്സുകാരനായ മുതിര്‍ന്ന കാര്‍ഡിയോളജി […]