ദളിത് യുവാവിനെ 4 പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊന്നു;സംഭവം ബില്ലടക്കാന്‍ കൊടുത്ത പണത്തില്‍ നിന്നും 3000 രൂപയെടുത്തത്തിന്
സ്വന്തം ലേഖകൻ ഗുരുഗ്രാം: ദളിത് യുവാവിനെ നാലു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുകളുമായി ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരണപ്പെട്ടത്. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തില്‍ പലചരക്കു കട നടത്തുന്ന ഇന്ദര്‍ കുമാറിനെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വൈദ്യുതി ബില്ല് അടയ്ക്കാനായി ഏല്‍പ്പിച്ച പണത്തില്‍ നിന്നും 3000 രൂപ എടുത്തതിനാണ് യുവാവിനെ മര്‍ദ്ദിച്ചത്. പലചരക്കുകട നടത്തുന്ന ഇന്ദര്‍ കുമാറിനെ ഈ ഗ്രാമത്തില്‍ത്തന്നെയുള്ള സാഗര്‍ യാദവ് എന്നയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി ബില്‍ […]