മറ്റ് യുവാക്കള്‍ക്കൊപ്പം വീഡിയോ ചെയ്തതിന് യുവതിയെ ജീവനോടെ കത്തിച്ചു; ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ആതിരയുടെ ഒപ്പം താമസമാക്കിയ ഷാനവാസ് സംശയരോഗത്തിന് അടിമ; അനാഥമായത് അഞ്ച് കുഞ്ഞുങ്ങള്‍; പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയപ്പോള്‍ തുടങ്ങിയ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; ദേഹത്ത് തീ പടര്‍ന്ന് ഓടിയ ആതിരയേയും പൊള്ളലേറ്റ ഷാനവാസിനെയും ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍
സ്വന്തം ലേഖകന്‍ കൊല്ലം: ഇന്‍സ്റ്റഗ്രാമില്‍ മറ്റ് യുവാക്കളോടൊപ്പം വീഡിയോ ചെയ്തതിനെത്തുടര്‍ന്ന് യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര(28)യെ ആണ് ഒപ്പം താമസിച്ചിരുന്നയാള്‍ തീവെച്ച് കൊലപ്പെടുത്തിയത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നതിനെ കുറിച്ചുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും […]