മറ്റ് യുവാക്കള്‍ക്കൊപ്പം വീഡിയോ ചെയ്തതിന് യുവതിയെ ജീവനോടെ കത്തിച്ചു; ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ആതിരയുടെ ഒപ്പം താമസമാക്കിയ ഷാനവാസ് സംശയരോഗത്തിന് അടിമ; അനാഥമായത് അഞ്ച് കുഞ്ഞുങ്ങള്‍; പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയപ്പോള്‍ തുടങ്ങിയ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; ദേഹത്ത് തീ പടര്‍ന്ന് ഓടിയ ആതിരയേയും പൊള്ളലേറ്റ ഷാനവാസിനെയും ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍

മറ്റ് യുവാക്കള്‍ക്കൊപ്പം വീഡിയോ ചെയ്തതിന് യുവതിയെ ജീവനോടെ കത്തിച്ചു; ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ആതിരയുടെ ഒപ്പം താമസമാക്കിയ ഷാനവാസ് സംശയരോഗത്തിന് അടിമ; അനാഥമായത് അഞ്ച് കുഞ്ഞുങ്ങള്‍; പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയപ്പോള്‍ തുടങ്ങിയ പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍; ദേഹത്ത് തീ പടര്‍ന്ന് ഓടിയ ആതിരയേയും പൊള്ളലേറ്റ ഷാനവാസിനെയും ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: ഇന്‍സ്റ്റഗ്രാമില്‍ മറ്റ് യുവാക്കളോടൊപ്പം വീഡിയോ ചെയ്തതിനെത്തുടര്‍ന്ന് യുവാവ് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര(28)യെ ആണ് ഒപ്പം താമസിച്ചിരുന്നയാള്‍ തീവെച്ച് കൊലപ്പെടുത്തിയത്. തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്നതിനെ കുറിച്ചുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. മരണപ്പെട്ട ആതിരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഷാനവാസിനെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലംബിഗ് ജോലിക്കായി ആതിരയുടെ വീട്ടിലെത്തിയതോടെയാണ് യുവതി ഷാനവാസുമായി പ്രണയത്തിലാകുന്നത്. ഷാനവാസിന്റെ ഭാര്യ ഇയാളുമായി പിണങ്ങി പോയതാണ്. ആതിരയേയും ഭര്‍ത്താവ് ഉപേക്ഷിച്ച് നില്‍ക്കവെയാണ് ഷാനവാസിനെ കാണുന്നതും പരിചയപ്പെടുന്നതും. വിവാഹം കഴിച്ചില്ലെങ്കിലും ഷാനവാസും ആതിരയും രണ്ടു വര്‍ഷമായി ഒന്നിച്ചു കഴിയുകയാണ്. ഇരുവര്‍ക്കും ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഷാനവാസിന്റെ രണ്ട് കുഞ്ഞുങ്ങളും ആതിരയുടെ ആദ്യ ബന്ധത്തിലെ രണ്ട് കുഞ്ഞുങ്ങളും ആതിരക്ക് ഷാനവാസില്‍ ജനിച്ച ആറുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കൊപ്പമായിരുന്നു താമസം.

ഇരുവരും നിരവധി വീഡിയോകളാണ് ഇന്‍സ്റ്റാഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമായി പോസ്റ്റ് ചെയ്തിരുന്നത്. ഇത് വൈറലായതോടെ മറ്റ് യുവാക്കളുമായി ചേര്‍ന്നും ആതിര വീഡിയോകള്‍ ചെയ്തു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസവും നിലനിന്നിരുന്നു

ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

Tags :