നിതിന്റെ മൃതദേഹത്തിനൊപ്പം മറ്റൊരു ചെറുപ്പക്കാരന്റെയും മൃതദേഹമുണ്ടായിരുന്നു ; അവനും നന്മമരമായിരുന്നു ; ആരും അറിയാതെ പോയൊരു മരണത്തെക്കുറിച്ച് അഷറഫ് താമരശ്ശേരിയുടെ വൈറൽ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ദിവസം മലയാള നാടിനെയും പ്രവാസ ലോകത്തെയും ഏറെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു നിതിന്റേത്. നിതിന്റെ മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് മറ്റൊരു നല്ല മനുഷ്യന്റെയും മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിലിന്റെ മൃതദേഹമായിരുന്നു നിതിന്റെ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്. വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു. ഹൃദയസ്തംഭനം ആയിരുന്നു ഷാജന്റെയും മരണകാരണം. നിതിന്റെയും ഷാജന്റെയും […]