video
play-sharp-fill

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ ക്ലിനിക്ക്. ചെറിയ മുറിവ്, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ വേദന, കുറഞ്ഞ രക്തസ്രാവം, ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ സങ്കീര്‍ണതകള്‍, കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയവയാണ് ഇന്‍വെന്‍ഷണല്‍ റേഡിയോളജി പ്രക്രിയയുടെ നേട്ടങ്ങള്‍. രാജ്യത്തെ ആദ്യത്തെ ഫ്‌ളാറ്റ് […]

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രമേഹരോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറെ സന്ദര്‍ശിച്ച ശേഷം ലഭിക്കുന്ന പൊതുവായ നിര്‍ദ്ദേശങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. ഡോക്ടറെ സന്ദര്‍ശിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ഈ നിര്‍ദ്ദേശങ്ങളെയെല്ലാം ഫലപ്രദമായി പിന്‍തുടരാന്‍ മിക്കവാറും എല്ലാവരും തന്നെ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതോടെ […]

അണുബാധയെ തുടർന്നുള്ള രോഗങ്ങളിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റർ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കൊച്ചി: അണുബാധയെ തുടർന്നുള്ള രോഗങ്ങളിൽ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റർ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെല്ലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മെഡിസിൻ അല്ലെങ്കിൽ മൈക്രോബയോളജിയിൽ എംഡി അല്ലെങ്കിൽ ഡിഎംബി ഉള്ള ഡോക്ടർമാർക്ക് രണ്ട് വർഷം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ തങ്ങളുടെ സിവി സഹിതം [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്. അണുബാധയെ തുടർന്നുള്ള രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും […]