play-sharp-fill

പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതി; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എംപി; പാട്ടുപാടി മത്സരിക്കാന്‍ ഇത് ഐഡിയാ സ്റ്റാര്‍ സിംഗര്‍ അല്ല എന്ന് രമ്യാ ഹരിദാസിനെ കളിയാക്കിയവരുടെ പുതിയ ഇര അരിതാ ബാബു; കറവക്കാരി എന്നും പ്രാരാബ്ധക്കാരിയെന്നും വിളിച്ച് അപമാനിക്കുന്നത് തൊഴിലാളികളുടെ പാര്‍ട്ടി എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ പ്രതിനിധി

സ്വന്തം ലേഖകന്‍ ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച് എ.എം ആരിഫ് എംപി അധിക്ഷേപിച്ച വീഡിയോ വൈറല്‍. പാല്‍ വില്‍ക്കുന്നവര്‍ പാല്‍ സൊസൈറ്റിയില്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ അത് പറയണം. ഇത് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും ആരിഫ് പറഞ്ഞു. ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാണത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. സൈബര്‍ പോരാളികളില്‍ നിന്നും വലിയ അധിക്ഷേപമാണ് അരിതയ്ക്ക് നേരിടേണ്ടി വന്നത്. കറവക്കാരി എന്ന് വിളിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം. അരിതയുടെ വീടിന് നേരെയും സിപിഎം ആക്രമണമുണ്ടായി. എന്നാല്‍ കറവക്കാരി എന്ന […]

നാട്ടില്‍ എല്ലാവരും വിളിക്കുന്നത് എല്‍സമ്മയെന്നാണ്; കൊച്ചുവെളുപ്പാന്‍കാലത്ത് പാല്‍സൊസൈറ്റിയിലേക്ക്; പല വീട്ടുകാരും കണികാണുന്നത് പാലുമായി മുന്നില്‍ നില്‍ക്കുന്ന യുവതിയെ; പൊതുപ്രവര്‍ത്തനത്തിനൊപ്പം ട്യൂഷന്‍ സെന്ററിലെ അധ്യാപന ജോലിയും; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു എല്‍സമ്മ എന്ന ആണ്‍കുട്ടി തന്നെ

സ്വന്തം ലേഖകന്‍ ആലപ്പുഴ: മഞ്ഞായാലും മഴയായാലും കൊച്ചുവെളുപ്പാന്‍ കാലത്ത് പാല്‍ സൊസൈറ്റിയില്‍ പായണം. നേരം പുലരുമ്പോള്‍ കുപ്പിയില്‍ നിറച്ച പാലുമായി വീടുകളിലേക്കും ഓടിയെത്തും. അതുകഴിഞ്ഞ് ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കാന്‍ പോണം. പൊതുപ്രവര്‍ത്തനവും സേവനമേഖലയും ഇതിനെല്ലാമിടയില്‍ സജീവമാണ്താനും. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലെ എല്‍സമ്മയുടെ കാര്യമല്ല ഇത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ കാര്യമാണ്. കായംകുളം പുതുപ്പളളിക്കാര്‍ക്ക് അരിതാ ബാബു അവരുടെ എല്‍സമ്മയാണ്. അച്ഛനൊരു ക്ഷീര കര്‍ഷകനാണ്. അസുഖ സംബന്ധമായി അച്ഛന് അതില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ കൊച്ചുനാള്‍ […]

അരിതയും പ്രതിഭയും; ജില്ലാ പഞ്ചായത്തിലെ ശക്തരായ വനിതകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍

സ്വന്തം ലേഖകന്‍ കായംകുളം: സംസ്ഥാന തലത്തില്‍ ഇത്തവണ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു മണ്ഡലമാണ് കായംകുളം. കാരണം, ശക്തരായ രണ്ട് വനിതകള്‍ തന്നെ. ഗ്രാമ- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ അലങ്കരിച്ച ശേഷം എംഎല്‍എ ആയ യു പ്രതിഭയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അരിതാ ബാബുവും തമ്മിലുള്ള മത്സരം കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അഭിമാന പ്രശ്‌നമാണ്. രണ്ട്‌പേര്‍ക്കും അതാത് മുന്നണികള്‍ സീറ്റ് നല്‍കിയത് പ്രമുഖരെ മാറ്റി നിര്‍ത്തിയാണ്. ഗ്രൂപ്പ് വഴക്കുകളില്‍പ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം വട്ടം സീറ്റ് നിഷേധിക്കപ്പെട്ട അരിതയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദം […]

പശുവിനെ വളർത്തി കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അരിതാ ബാബു ; കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ; 27ന്റെ ചെറുപ്പവുമായി കായംകുളത്തിന്റെ മണ്ണിൽ 

സ്വന്തം ലേഖകൻ കോട്ടയം : “ഒരു വശത്ത് പശുവിനെ വളർത്തി മാത്രം കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ടുപ്പോകുന്ന അരിതാ ബാബുമാരെ കൈപിടിച്ചുയർത്തുന്ന വലത്‌ മുന്നണി, മറുഭാഗത്ത് പി.വി അൻവറിനെ പോലുള്ള മുതലാളിമാരെ ‘ഇടത് സ്വതന്ത്രർ’ എന്ന പ്രത്യേക ടാഗോടെ ജനങ്ങൾക്ക് മുന്നിലേക്ക് കെട്ടിയിറക്കുന്ന ഇടതുപക്ഷ മുന്നണി. ഏത് പക്ഷത്തിനൊപ്പം ചേരണം എന്നത് നിങ്ങളുടെ ചോയ്സാണ്. കായംകുളത്തിന് ഇരുപത്തേഴിന്റെ ചെറുപ്പവുമായി അരിതാ ബാബു..” സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വലത്‌പക്ഷ ചായ്‌വുള്ള സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന വരികളാണിവ. കായംകുളത്തെ യു ഡി എഫ് […]