video
play-sharp-fill

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ..! ഹർത്താൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ

സ്വന്തം ലേഖകൻ പാലക്കാട്:അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മുതലമടയിൽ ഇന്ന് ചേർന്ന സർവകക്ഷിയോ​ഗത്തിന്റേതാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു മാറ്റാനാണ് കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോടും, യുഡിഎഫ് ഭരിക്കുന്ന മുതലമട പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുതലമടയിലും ആണ് സർവ്വകക്ഷി യോഗം നടത്തിയത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയും, വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് […]

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം..! കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത്; തീരുമാനം ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിൽ

സ്വന്തം ലേഖകൻ പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. അരിക്കൊമ്പനെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കും. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ട്. […]

അരിക്കൊമ്പനെ ‘ചട്ടം പഠിപ്പിക്കാന്‍’ നിര്‍മ്മിച്ച കൂട് പൊളിക്കില്ല; ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാൻ വനംവകുപ്പ് തീരുമാനം..! കൂട് നിര്‍മ്മിച്ചത് പത്ത് ലക്ഷം രൂപ ചിലവിട്ട്

സ്വന്തം ലേഖകൻ ഇടുക്കി : അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ നിര്‍മ്മിച്ച കൂട് പൊളിക്കില്ല.പകരം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കൂട് സൂക്ഷിക്കാനാണ് വനംവകുപ്പ് തീരുമാനം. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയാല്‍ അരിക്കൊമ്പനെ എറണാകുളം കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി.എന്നാൽ ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട് ആവശ്യമില്ലാതെയായത്. കോടനാട്ടെ അഭയാരണ്യത്തില്‍ പത്ത് ലക്ഷം രൂപ ചിലവിട്ടാണ് കൂടൊരുക്കിയത്. വയനാട് നിന്നെത്തിയ വിദഗ്ധരായ തൊഴിലാളികള്‍ ക്രെയ്ന്‍ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് കൂട് നിര്‍മ്മിച്ചത്. കൂട് നിർമ്മാണത്തിനായി നൂറിലധികം യൂക്കാലിത്തടികൾ എത്തിച്ചിരുന്നു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം […]

പെട്ടെന്നൊരുനാള്‍ വില്ലനായതല്ല അരിക്കൊമ്പൻ; അമ്മയെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം..! എല്ലാ വര്‍ഷവും അമ്മ ചരിഞ്ഞ സ്ഥലത്ത് അരിക്കൊമ്പനെത്തും; മനുഷ്യനും, മൃഗവും തമ്മിലുള്ള സംഘര്‍ഷങ്ങൾ വളർന്നപ്പോൾ അരിക്കൊമ്പനും വില്ലനായി..! ആരാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ.?

സ്വന്തം ലേഖകൻ ഇടുക്കി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ കുറിച്ചുള്ള ചർച്ചയിലാണ് കേരളക്കര. ഇടുക്കിയിലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളില്‍ പൂണ്ടുവിളയാടുന്ന അരിക്കൊമ്ബനെ പിടികൂടാൻ ദൗത്യസംഘം എത്തിയതോടെ അരിക്കൊമ്പന്റെ കഥകളും പുറംലോകം അറിയാൻ തുടങ്ങി. വെറുമൊരു കാട്ടാന മാത്രമല്ല അരിക്കൊമ്പൻ..! അവനും പറയാൻ ഏറെയുണ്ട്.. 36 വര്‍ഷം മുമ്പത്തെ കഥയാണ് നാട്ടുകാര്‍ പറയുന്നത്. കേട്ടാല്‍ കെട്ടുകഥയാണെന്ന് തോന്നും. പക്ഷേ അതല്ല അനുഭവകഥയാണെന്ന് അവര്‍ ആണയിട്ട് പറയും. അമ്മയുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷം അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകള്‍ക്കിടയിലെ സ്ഥലത്ത് വരാറുണ്ടത്രെ. ആദ്യം കൂട്ടാനകള്‍ക്കൊപ്പവും, […]

ഓപ്പറേഷൻ അരിക്കൊമ്പൻ..! ഈ മാസം 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്; അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നീട്ടി

സ്വന്തം ലേഖകൻ ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഈ മാസം 29 വരെ നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. മയക്കുവെടി വെക്കുന്നത് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ആനയെ 29 വരെ മയക്കുവടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച അരികൊമ്പനെ […]

‘അരിക്കൊമ്പന് അരിക്കെണി’..! ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച; വീട് ‘റേഷൻകട’യാക്കി ആനയെ പിടികൂടാൻ പദ്ധതി

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ കുങ്കിയാനകളിലൊന്ന് ചിന്നക്കനാലിലെത്തി. വിക്രം എന്ന കുങ്കി ആനയാണ് ആദ്യം എത്തിയത്. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇതിനുള്ള ട്രയല്‍ നടത്തുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്ണോയി അറിയിച്ചു. അരിക്കെണിവെച്ച് കൊമ്പനെ സിമന്‍റ് പാലത്തിനടുത്ത് എത്തിക്കാനാണ് നീക്കം. തുടര്‍ന്ന് മയക്കുവെടി വയ്ക്കും. 14 മണിക്കൂർ യാത്ര ചെയ്‌തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുംകിയാനകളിൽ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറീ […]

അരിക്കൊമ്പനെ തളക്കാന്‍ കൂട് നിര്‍മ്മാണം നാളെ തുടങ്ങും; മരങ്ങള്‍ കോടനാട് എത്തിച്ചു; പിന്നാലെ ദൗത്യ സംഘവും കുങ്കിയാനകളും വരും

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ തളയ്ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂട് നിര്‍മ്മാണം നാളെ തുടങ്ങും. കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി കൂട് നിര്‍മ്മാണത്തിനാവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. മുറിച്ച തടികള്‍ കോടനാടേക്ക് കൊണ്ടുപോയി തുടങ്ങി.ബാക്കിയുള്ള മരങ്ങള്‍ കൂടി ഇന്ന് എത്തിക്കും. കോടനാട് നിലവിലുള്ള കൂടിന് മതിയായ സുരക്ഷയില്ലാത്തതിനാലാണ് പുതിയത് പണിയാന്‍ തീരുമാനിച്ചത്. കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും. പണി […]