play-sharp-fill

അരിക്കൊമ്പൻ കുമളിയിൽ..! ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തി; കാട്ടിലേക്ക് തുരത്തി

സ്വന്തം ലേഖകൻ കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അരിക്കൊമ്പൻ കുമളിയിൽ എത്തി. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്.ജനവാസ മേഖലയ്ക്ക് നൂറ് മീറ്റർ അടുത്ത് വരെ എത്തിയത് ആശങ്ക വർധിപ്പിച്ചു. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിർത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം ആകാശദൂരം കുമളിയിൽ നിന്ന് ആറുകിലോമീറ്റർ അകലെ വരെ എത്തിയ അരിക്കൊമ്പൻ, ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട മേദകാനം […]

പെരിയാർ കടുവ സാങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ..! ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ സഞ്ചാരം..! നീക്കങ്ങൾ നിരീക്ഷിച്ച് വനംവകുപ്പ്

സ്വന്തം ലേഖകൻ ഇടുക്കി: പെരിയാർ കടുവ സാങ്കേതത്തിൽ ചുറ്റിത്തിരിഞ്ഞ് അരിക്കൊമ്പൻ. കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത്‌ കോർ ഏരിയയിലെ ഉൾ വനത്തിലാണ് ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയാണ് ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റര്‍ ഉള്ളിലേക്ക് കേരളത്തിന്‍റെ വനത്തില്‍ എത്തിയ കൊമ്പന്‍ […]

തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ..!! വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി..!! കൃഷി നശിപ്പിക്കാൻ ശ്രമം..! മഴ മേഘങ്ങൾ കാരണം സിഗ്നൽ ലഭിക്കുന്നില്ല

സ്വന്തം ലേഖകൻ തൊടുപുഴ: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്നാട് അതിർത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പൻ. ‌ തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ പലതവണയാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഈ […]

‘അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി’..! നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം..! എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ക്യാമറ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ പ്രസാഡിയോ കമ്പനി പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ അഴിമതി പുറത്തു കൊണ്ടുവരാൻ നിയമനടപടി ആലോചിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ക്യാമറ അഴിമതിയിൽ അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചതെന്തിന്?. നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോനട്ടെലും കമ്പനിയെ കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി […]

‘ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ..! വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..! പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം’!

സ്വന്തം ലേഖകൻ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് മയക്കുവെടി വെച്ച് പിടികൂടിയത്. എന്നാൽ സോഷ്യൽ മീഡിയകളും മാധ്യമപ്രവർത്തകരുമടക്കം അരിക്കൊമ്പനെ വാനോളം പുകഴ്ത്തുകയാണ് ഉണ്ടായത്.. വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ് കുറുമ്പനാണ്, ഹീറോയാണ്.. എന്നാൽ അന്ന് അന്നത്തെ ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന ചിന്നക്കനാലിലെ ജനങ്ങൾക്ക് അരിക്കൊമ്പൻ അക്രമകാരിയാണ്.. അവനെ കൊല്ലാനോ പിടികൂടി കൂട്ടിലടക്കാനോ അല്ല അവർ ആവശ്യപ്പെടുന്നത്.. ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്നാണ്.. “ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ, കാട്ടിൽ പോയി […]

ഓരോ നാട്ടിലും ഓരോ സമ്പ്രദായം ; പൂജ നടത്തിയത് വിവാദമാക്കേണ്ട ആവശ്യമില്ല..! അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ; കൃത്യമായ നിരീക്ഷണം തുടരുമെന്ന് മന്ത്രി ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റതിലാണ് മന്ത്രിയുടെ പ്രതികരണം. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. കൃത്യമായ നിരീക്ഷണം തുടരും. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. […]

ഇനി പുതിയ കാട്..! അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു..! മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ..! ദൗത്യം പൂ‍ർണ വിജയം

സ്വന്തം ലേഖകൻ പെരിയാർ : ചിന്നക്കനാലിൽ കാലങ്ങളായി ഭീതി പടർത്തിയിരുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റി പാർപ്പിക്കാനുള്ള ദൗത്യം പൂ‍ർണ വിജയം. ഇന്ന് പുലർച്ചെ നാലരയോടെ ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടു. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്‌റ്റന്റ് ഫീൽഡ് ഡയറക്‌ടർ ഷുഹൈബ് വിശദീകരിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു […]

പറമ്പിക്കുളത്തിന് പകരം പുതിയ സ്ഥലം..! അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി; കേസ് അടുത്ത മാസം 3 ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി : അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. പറമ്പിക്കുളത്തിന് പകരം പുതിയ സ്ഥലം ഏതെന്ന് വിദഗ്ധ സമിതി തീരുമാനിച്ച് ഉത്തരവ് നടപ്പാക്കണം. കേസ് അടുത്ത മാസം 3 ന് വീണ്ടും പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും എവിടേയ്ക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ തീരുമാനിച്ച് കോടതിയെ അറിയിക്കാനായിരുന്നു ഡിവിഷന്‍ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പുതിയ സ്ഥലം ഏതെന്ന് വിദഗ്ധ സമിതി നിര്‍ദേശിക്കട്ടെയെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് കോടതി […]

‘ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെ..’!വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി മനസിലാകുന്നില്ല; അരിക്കൊമ്പനെ പറമ്പിക്കുളത്തെക്ക് മാറ്റുന്നതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തെക്ക്മാറ്റുന്നതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍.അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്നത് പോലെയെന്ന് മന്ത്രി പറഞ്ഞു. വിദഗ്ദ്ധ സമിതി, കോടതി എന്നിവരുടെ യുക്തി സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഞാനും ഒരു സാധാരണക്കാരൻ ആണ് എനിക്കും മനസ്സിലായിട്ടില്ല എന്നുംമന്ത്രി പറഞ്ഞു. ഹൈകോടതി സർക്കാരിനോട് അഭിപ്രായം ചോദിച്ചാൽ അപ്പോൾ നിലപാട് വ്യക്തമാക്കും.സാറ്റലൈറ്റ് റേഡിയോ കോളർ ലഭ്യമാണോ എന്നു പോലും ഉറപ്പില്ല. കോടതി അത് പരിശോധിച്ചിട്ടില്ല. എന്തായാലും റേഡിയോ കോളർ ഉടൻ എത്തില്ല എന്നും […]

ജിപിഎസ് കോളർ എത്തിയില്ല; അരിക്കൊമ്പൻ ദൗത്യം വൈകാൻ സാധ്യത..! ദൗത്യം നടക്കുന്ന ദിവസം ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ നാല് വാർഡുകളിലും നിരോധനാജ്ഞ പുറപ്പെടുവിക്കും

സ്വന്തം ലേഖകൻ തൊടുപുഴ: അരിക്കൊമ്പൻ ദൗത്യം ഏതാനും ദിവസങ്ങൾക്കൂടി വൈകാൻ സാധ്യത. ജി.പി.എസ്.സംവിധാനത്തിൽ പ്രവർത്തിക്കുന്ന റേഡിയോ കോളർ ചിന്നക്കനാലിലെത്താൻ വൈകുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. ശനിയാഴ്ച റേഡിയോ കോളറെത്തുമെന്നാണ് ദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോളർ കൈമാറാൻ ആസ്സാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിനാൽ അടുത്ത ദിവസങ്ങളിൽ മാത്രമേ ജി.പി.എസ്.കോളർ ചിന്നക്കനാലിൽ എത്തിക്കുകയുള്ളൂ. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചന.ഇതും വൈകാനാണ് […]