അമിതാഭ് ബച്ചന് പരുക്ക്; ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം; വാരിയെല്ലിന് പരിക്കേറ്റത്തിനെ തുറന്ന് ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി
സ്വന്തം ലേഖകൻ ഹൈദരാബാദ്: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു.ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. പ്രഭാസ് – ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന […]