video
play-sharp-fill

ആളൂർ പണി തുടങ്ങി ; കൂടത്തായിയിലെ മരണങ്ങൾ ആത്മഹത്യ തന്നെ

  സ്വന്തം ലേഖിക കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂർ അസോസിയേറ്റ്‌സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം […]

ആളൂരിനെ എന്തിന് ഭയപ്പെടണം …. ? അഡ്വ. ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്

  സ്വന്തം ലേഖകൻ കേരളം ചർച്ചചെയ്ത പ്രമാദമായ പല കേസുകളിലും പ്രതിക്കായി കോടതിയിൽ ഹാജരാകുന്നത് വഴി സമൂഹത്തിന്റെ ഏറെ ശ്രദ്ധനേടിയ അഭിഭാഷകനാണ് അഡ്വ. ആളൂർ. കൂടത്തായി കൊലപാതക കേസിലും പ്രതിയായ ജോളിക്കുവേണ്ടി ആളൂർ കോടതിയിൽ ഹാജരാകുമെന്നത് വാർത്തകളിൽ നിറയുകയാണ്. എന്നാൽ ജോളിക്കുവേണ്ടി ‘കുപ്രസിദ്ധ അഭിഭാഷകൻ’ എന്ന വിശേഷണം ആളൂരിൽ ചാർത്തുന്നതിനെ നിശിതമായി വിമർശിച്ചുകൊണ്ട് അഭിഭാഷകനായ ശ്രീജിത് പെരുമന എന്താണ് ഒരു അഭിഭാഷകന്റെ ജോലിയെന്നും, പ്രതിക്കു വേണ്ടി ഹാജരാകുന്നതിലൂടെ ഒരു അഭിഭാഷൻ നീതിവ്യവസ്ഥയിൽ ചെയ്യുന്ന ഇടപെടലുകളെ കുറിച്ചും ദീർഘമായി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം […]

കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി ഹാജരാകും ; ആളൂർ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലക്കേസിൽ ജോളിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ. ആളൂർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിൽ നടന്ന കുപ്രസിദ്ധ കുറ്റകൃത്യങ്ങളിൽ പ്രതികളുടെ വക്കീൽ സ്ഥാനത്ത് സ്ഥിരം പേരുകാരനാണ് ബി.എ ആളൂർ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂർ. ജിഷ കേസിലും സൗമ്യ കേസിലുമടക്കം പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. പ്രതിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ ചിലർ ബന്ധപ്പെട്ടതായി ആളൂർ തേർഡ് ഐ ന്യൂസിനോട് പ്രതികരിച്ചു. പ്രതിക്ക് താൽപര്യമുണ്ടെങ്കിൽ കേസ് ഏറ്റെടുക്കുമെന്നും ആളൂർ […]