play-sharp-fill

മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സ്വന്തം ലേഖകൻ മുബൈ : മഹാവികാസ് അഘാടി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം തിങ്കളാഴ്ച . അജിത് പവാർ ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക എന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ 36 പേർ ഇന്ന് ചുമതലയേൽക്കും. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ക്യാബിനറ്റ് മന്ത്രിയാകും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നവംബർ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ […]

അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഫട്‌നാവിസും

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജിയ്ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഫഡ്‌നാവിസ് രാജിവെച്ചത്. നിമിഷങ്ങൾക്ക് മുൻപ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവച്ചിരുന്നു. അജിത് പവാർ എൻസിപിയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നാളെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് ഇരുവരുടെയും രാജി. ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാർ, ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാർ അടക്കം മൂന്ന് എംഎൽഎമാരാണ് എൻസിപിയിൽനിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് […]

മഹാരാഷ്ട്രയിൽ വീണ്ടും വഴിത്തിരിവ് : അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു ; ഫട്‌നാവിസും രാജിയിലേക്ക് എന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ: മഹരാഷ്ടട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാർ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് അജിത്ത് പവാറിന്റെ രാജി. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അൽപസമയം മുൻപ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് […]

70000 കോടിയുടെ ജലസേചന അഴിമതിക്കേസിൽ അജിത് പവാറിന് ആന്റി കറപ്ഷൻ ബ്യൂറോയുടെ ക്ലീൻചീറ്റ് ; നടപടി ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ്‌ 48 മണിക്കൂറിന് ശേഷം

സ്വന്തം ലേഖകൻ മുംബൈ: 70000 കോടിയുടെ ജലസേചന അഴിമതിക്കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ക്ലീൻചിറ്റ്. മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോയാണ് അഴിമതിക്കേസിൽ അജിത് പവാറിന് ക്ലീൻചിറ്റ് നൽകിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ് 48 മണിക്കൂറിന് ശേഷമാണ് നടപടി. ഇതോടൊപ്പം ജലസേചന വകുപ്പിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അഴിമതി വിരുദ്ധ വിഭാഗം ക്ലോസ് ചെയ്തതായ രേഖയും പുറത്ത് വന്നിട്ടുണ്ട്.