video
play-sharp-fill

മരണത്തിന് തുമ്പുണ്ടായില്ല, മരിച്ച് പത്ത് വർഷങ്ങൾക്ക് ശേഷം ആദർശിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും

  സ്വന്തം ലേഖിക തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദർശിന്റെ (13) മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പോസ്റ്റുമാർട്ടം ചെയ്യും. ഭരതന്നൂർ രാമശ്ശേരി വിജയകുമാറിന്റെ മകനാണ് ആദർശ്. മരിച്ച് പത്തുവർഷങ്ങൾക്ക് ഇപ്പുറവും കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദർശിനെ 2009 ഏപ്രിൽ നാലിനാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടിൽ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ ആദർശിനെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം […]