video
play-sharp-fill

ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും; ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇന്നസെന്റിന്റെ വിയോഗം താങ്ങാനായില്ല. വികാരഭരിതരായാണ് പലരും മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് […]

അന്ന് അവരുടെ പ്രണയം ഞാൻ കയ്യോടെ പൊക്കി, ജയാറാമിനെയും പാർവതിയെയും കുറിച്ച് ഇന്നസെന്റ്, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്; ഇന്നസെന്റ്

സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെയും പാർവാതിയുടെയും കുടുംബം. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ പാർവതി സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് തുടക്കക്കാരനായ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇപ്പോള്‍ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടന്‍ കൂടിയായ കാളിദാസ് ജയറാമിനോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യ തന്നെയുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളില്‍ ബാലതാരമായി മനം കവര്‍ന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തില്‍ […]