video
play-sharp-fill

കോട്ടയം കുമാരനെല്ലൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിലിടിച്ച് മൂന്ന് പേർ മരിച്ചു; മരിച്ചത് തിരുവഞ്ചൂർ, സംക്രാന്തി സ്വദേശികൾ

സ്വന്തം ലേഖകൻ കോട്ടയം : കുമാരനല്ലൂരിൽ അമിത വേഗതയിലെത്തിയ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം.. ബൈക്കിൽ യാത്ര ചെയ്ത തിരുവഞ്ചൂർ ,സംക്രാന്തി സ്വദേശികളാണ് മരിച്ചത്. സംക്രാന്തി സ്വദേശി അൽവിൻ, ഫാറൂഖ് ,തിരുവഞ്ചൂർ സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്. ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂർ കുടയംപടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് […]

കന്യാകുമാരിയില്‍ വാഹനാപകടം; നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു..! 4 മരണം; 7 പേർക്ക് ഗുരുതര പരുക്ക്…!

സ്വന്തം ലേഖകൻ കന്യാകുമാരി: കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം. തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി ദേശീയ പാതയില്‍ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. നാഗര്‍കോവിലില്‍ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ഡ്രൈവര്‍ അടക്കം നാലുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

സൈക്കിളില്‍ പോകവേ ലോറി ഇടിച്ചുവീഴ്ത്തി ; വയറിലൂടെ ടയര്‍ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് ലോറിയുടെ അടിയില്‍പ്പെട്ട് കുട്ടിക്ക് ദാരുണാന്ത്യം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജംഗ്ഷന് സമീപം ജ്യോതി മന്ദിരത്തില്‍ സജിമോന്റെയും ഷീജയുടെയും ഇളയമകന്‍ കൃഷ്ണജിത്ത് ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടി. തിരുവല്ലം ഭാഗത്തു നിന്നും പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോയ ലോറി സൈക്കിളില്‍ തട്ടി. സൈക്കിളോടെ കുട്ടി റോഡിലേക്ക് വീണു. കുട്ടിയുടെ വയറിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. നീന്തല്‍ പഠനം കഴിഞ്ഞ് സൈക്കിളില്‍ മടങ്ങിവരവേയായിരുന്നു സംഭവം. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ . […]

ആലപ്പുഴ ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു, വന്‍ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ :ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ വന്‍ ഗതാഗതക്കുരുക്ക്. ഡ്രൈവര്‍ക്ക് പരിക്ക്. ബുധന്‍ പുലര്‍ച്ചെ 1.30 ന് കെ എസ്ഡിപിക്ക് മുമ്ബിലാണ് അപകടം. ദേശീയപത്രിയില്‍ ആലപ്പുഴ ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ ചരക്കു ലോറി ഇടിക്കുകയായിരുന്നു. ടിപ്പറിന്‍്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡ് സൈഡിലേക്ക് ഒതുക്കുന്നതിനിടെ പിന്നാലെയെത്തിയ ചരക്കു ലോറി ഇടിക്കുകയായിരുന്നു. ചരക്കു ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറെ ഫയര്‍ഫോഴ്സിന്‍്റെ ആംബുലന്‍സിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി പൊലീസെത്തി ഗതാഗതം വഴിതിരിച്ചുവിട്ടു. വടക്കോട്ട് എറണാകുളം ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ കനാല്‍, ണ്ണഞ്ചേരി റോഡിലൂടെ തിരിച്ചുവിട്ടു. […]

വഴിയാത്രക്കാരന്‍റെ കൈ ഹാൻഡിലിൽ തട്ടി..! നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു..! തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56) ആണ് മരിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നഗരസഭ കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു. വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ […]

എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞു..! രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം അങ്കമാലിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. ലോറി ഡ്രൈവർക്കും സഹായിക്കും ആണ് പരുക്കേറ്റത്.എറണാകുളം അങ്കമാലി ദേശീയപാതയിൽ വാപ്പാലശ്ശേരി പള്ളിക്ക് സമീപമായിരുന്നു അപകടം. ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം..! രണ്ടു പേർ മരിച്ചു..! ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽപീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ (8) എന്ന കുട്ടി പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ.

ഇടുക്കി പൂപ്പാറ അപകടത്തില്‍ ഒരു മരണം കൂടി,മരിച്ചവരുടെ എണ്ണം അഞ്ചായി

സ്വന്തം ലേഖകൻ ഇടുക്കി :പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായിരുന്നു. ഇതില്‍ ഒരാളായിരുന്നു ജാനകി. അപകടത്തില്‍ തിരുനെല്‍വേലി സ്വദേശികളായ പെരുമാള്‍, വള്ളിയമ്മ, സുശീന്ദ്രന്‍, സുധ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ […]

ഇടുക്കി പൂപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം നാലായി..! 6 പേരുടെ നില ഗുരുതരം..! പരിക്കേറ്റവർ ചികിത്സയിൽ

സ്വന്തം ലേഖകൻ പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ തോണ്ടിമല ഇരച്ചിൽപാറയ്ക്കു സമീപം ടൂറിസ്റ്റ് വാൻ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ് മരിച്ചത്. തിരുനെൽവേലി സ്വദേശി സി.പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. മൂന്നാറിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് സംഘം എത്തിയത്. ഇരുപതോളം പേർ വാഹനത്തിലുണ്ടായിരുന്നു. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്കു മാറ്റി. തിരുനെൽവേലിയിൽ നിന്നു മൂന്നാറിലേക്ക് വന്ന വാൻ ഇന്നലെ വൈകുന്നേരം 6.45 […]

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 പേര്‍ മരിച്ചു; നിരവധി പേർക്ക് പരിക്ക്..! അപകടം ഇന്ന് പുലർച്ചെ

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 12 പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പൂനെ-റായ്ഗഡ് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിള്‍ ഗുരവില്‍ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.