video
play-sharp-fill

വിവാഹത്തിന് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി ; വരന്റെ സഹോദരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കാസർഗോഡ് : ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെ ആനയിച്ചു നീങ്ങിയ വാഹനങ്ങൾക്ക് നേരെ കാർ പാഞ്ഞു കയറി. സംഭവത്തിൽ വാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെറുവത്തൂർ കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനിൽ (43), ശ്രീജിത്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മയ്യിച്ച വയൽക്കര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക് വധുവരന്മാരെ ആനയിച്ച് കൊണ്ടു പോവുകയായിരുന്നു. മയ്യിച്ച റോഡിൽ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെ ഇരുചക്രവാഹനങ്ങളിലേക്ക് […]

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കോട്ടയം :       ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്     നിരവധി പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസും ശബരിമല തീർഥാടനം കഴിഞ്ഞ് വന്ന പോണ്ടിച്ചേരിയിൽ നിന്നും ഉള്ള തീർഥാടകരുടെ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.   ഞായറാഴ്ച വൈകുന്നേരം അഞ്ചാരയോടെയാണ് അപകടം ഉണ്ടായത്. തീർഥാടകാരുമായി വന്ന പോണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം . ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് […]

ബസുകളുടെ മരണപാച്ചിൽ : ആള് കയറും മുൻപ് ബെല്ലടിച്ചു , ബസിൽ നിന്നും വീണ വീട്ടമ്മയുടെ കാലിൽ ബസിന്റെ പിൻചക്രം കയറി; ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചു മാറ്റി

സ്വന്തം ലേഖകൻ കോട്ടയം : സ്വകാര്യ ബസുകളുടെ  മരണ പാച്ചിലില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഇടതുകാൽ. പേരൂര്‍ കോട്ടമുറിക്കല്‍ തോമസിന്റെ ഭാര്യ പെണ്ണമ്മയാണ് (57) അപകടത്തില്‍പെട്ടത്.ഇവര്‍ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങിയതാണ് അപകട കാരണമായത്. കാലിലൂടെ ബസ് കയറി ഇറങ്ങിയിട്ടും യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ ബസ് നിര്‍ത്തിയത്.ആയാംകുടി – പാലാ റൂട്ടില്‍ ഓടുന്ന ജസീന എന്ന സ്വകാര്യ ബസില്‍ കയറുമ്പോഴായിരുന്നു അപകടം. കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടു നീങ്ങി. തെറിച്ചു വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറി. ഗുരുതരമായി പരുക്കേറ്റ ഇടതു കാല്‍ […]

കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

  കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് കാർ യാത്രികരായ ഉദ്യോഗസ്ഥ ദമ്പതികൾ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെയാണ് കാറും കെ. എസ്. ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. തിരുവനന്തപുരം ജില്ലാ കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ ഓഫീസ് ഓവർസിയറായ നെയ്യാറ്റിൻകര ഊരൂറ്റുകാല തിരുവോണത്തിൽ രാഹുൽ എസ്.നായർ (30), തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഓവർസിയറായ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് സൗമ്യ. തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ

ഹൈദരാബാദ്: റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയടിച്ചു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ. ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹുന്ദ്രി ഇന്റർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സിഗ്നൽ പ്രശ്‌നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ […]

ബൈക്ക് ടാങ്കർ ലോറിയിൽ തട്ടി ദമ്പതികൾ മരിച്ചു ; അപകടം ഉണ്ടായത് കുഴിയിൽ ചാടാതിരിക്കാൻ ബസ് മാറ്റിയത് കണ്ട് ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ

  സ്വന്തം ലേഖകൻ തൃശൂർ : റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബസ് പെട്ടെന്നു വഴി മാറ്റിയതു കണ്ട് നിർത്താൻ ശ്രമിച്ച ബൈക്ക് ടാങ്കറിൽ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തൻചിറ വേലംപറമ്പിൽ ഷൈൻ (54), ഭാര്യ ബിന്ദു (45) എന്നിവരാണ് സിഗ്‌നൽ ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. ചാലക്കുടിയിൽ നിന്നു കൊരട്ടിയിലേക്കു ദേശീയപാതയിലൂടെ വരുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. പെട്ടെന്നു നിർത്തിയ ബൈക്കിൽ പിന്നിൽ നിന്നും വന്ന ടാങ്കർ തട്ടിയപ്പോൾ റോഡിൽ തലയിടിച്ചുവീണാണ് ഇരുവരുടെയും മരണമെന്നാണു പ്രാഥമിക നിഗമനം. മുരിങ്ങൂരിലെ സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ […]

മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമരണം കൊലപാതകം എന്ന് സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കോഴിക്കോട്: മൂന്നുവര്‍ഷം മുന്‍പ് മലപ്പുറം പെരുമ്പടപ്പിലുണ്ടായ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങി. ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ധീന്‍(16),വാഹിദ്(16) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമാണ് മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. അപകടമരണം കൊലപാതകമാണെന്നും അവയവ മാഫിയയാണ് ഇതിനുപിന്നില്ലെന്നുമുള്ള നജീബുദ്ധീന്റെ പിതാവ് ഉസ്മാന്റെ പരാതി കണക്കിലെടുത്താണ് പുനരന്വേഷണം. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച അപകടം നടന്ന പെരുമ്ബടപ്പ് ബ്ലോക്ക് ജംങ്ഷനിലും സമീപത്തും പരിശോധന നടത്തി. അപകടം നടന്നസ്ഥലം പരിശോധിച്ച സംഘം പ്രദേശവാസികളില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. വാഹനാപകടത്തില്‍ […]

കോട്ടയം നഗരമധ്യത്തിൽ വാഹനാപകടം: ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു; അപകടത്തിൽപ്പെട്ടത് കറുകച്ചാൽ സ്വദേശികളായ ദമ്പതികൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ വീണ്ടും ബൈക്ക് അപകടം. കറുകച്ചാൽ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. കറുകച്ചാൽ നെടുങ്കുന്നം പുന്നവേലി നെൽപുരയ്ക്കൽ മാത്യു ജോസഫ് (55) ആണ് മരിച്ചത്. ഭാര്യ ജിജി (45) മെഡിക്കൽ കോളജിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കോട്ടയം സ്വദേശിയായ അഫ്‌സൽ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ശാസ്ത്രി റോഡിൽ  കെ. പി. എസ് ഹാളിന്് സമീപത്താണ് അപകടമുണ്ടായത്‌. ലോഗോസ് ഭാഗത്ത് നിന്ന് കുര്യൻ ഉതുപ്പ് […]

ബഷീറിന്റെ മരണം : ഫോറൻസിക് റിപ്പോർട്ട് പുറത്ത് ; അപകടം വരുത്തിവച്ച കാർ ഓടിച്ചത് ശ്രീറാം തന്നെ , ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേത്

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്.അപകടം വരുത്തിവെച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമൻ ആണെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. ഡ്രൈവിങ് സീറ്റ് ബെൽറ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്റ്റിയറിങ്ങിൽ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.ലെതർ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അപകടത്തിന് ശേഷം കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.എ നമ്പർ ഉപയോഗിച്ച് അന്നേദിവസം മൊബൈൽ സഞ്ചരിച്ചിരുന്ന റൂട്ട് ഇതിനോടകം […]