play-sharp-fill

ഫാ. ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം; അഭയയുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു; അത്രയ്ക്ക് കഷ്ടതയനുഭവിച്ചാണ് മരിച്ചത് : മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിക്കുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ‘അഭയാകേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതി ഫാ.ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം. ശക്തമായ ശാസ്ത്രീയ തെളിവുകളും മറ്റുമുള്ളതിനാല്‍ പ്രതികള്‍ രക്ഷപ്പെടില്ല. വിചാരണയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണനയിലുണ്ട്. അതിലും അനുകൂല വിധി ഉണ്ടാകും. സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസം’ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പി. വര്‍ഗീസ് തോമസ് ശിക്ഷാവിധി അറിഞ്ഞ ശേഷം പ്രതികരിച്ചു. ഇത് ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാതെ ഒരു സാധു കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് കിണറ്റിലേക്ക് എറിഞ്ഞത്. […]

സിസ്റ്റര്‍ സെഫിയുടെ ശിഷ്ടകാലം അട്ടക്കുളങ്ങര വനിതാ ജയിലില്‍; ഫാ.കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള ജയിലില്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട ഫാ.കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മുന്തിയ സുരക്ഷയുള്ള സെല്ലില്‍ പാര്‍പ്പിക്കും. സി.സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. ഇരട്ട ജീവപര്യന്തമാണ് ഫാ.കോട്ടൂരിന് വിധിച്ചിരിക്കുന്നത്. കൊലപാതകത്തിനും അതിക്രമിച്ചുകയറിയതിനുമാണിത്. അഞ്ച് ലക്ഷം രൂപ ഈ കുറ്റത്തിന് പിഴ അടയ്ക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷമാണ് ശിക്ഷ. 50,000 രൂപ പിഴ അടയ്ക്കണം. സി.സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷവുമാണ് തടവുശിക്ഷ. 50,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷകളെല്ലാം […]

അടയ്ക്കാ രാജു വിശുദ്ധന്‍: ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

സ്വന്തം ലേഖകന്‍ കോട്ടയം: ‘ കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷേ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കാം. സത്യത്തില്‍ രാജു വിശുദ്ധനാണ്, Salute’ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഇന്നലെ വിധി വന്നതിന് ശേഷം ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അടയ്ക്കാ രാജുവിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഇങ്ങനെ പങ്ക് വച്ചത്. അഭയക്കൊലക്കേസില്‍ സാക്ഷിയായ അടയ്ക്കാ രാജുവിനെ പ്രകീര്‍ത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

നേരറിയാന്‍ നന്ദകുമാര്‍; അഭയക്കൊലക്കേസിലെ ഹീറോ ഈ സി.ബി.ഐ ഉദ്യോഗസ്ഥന്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സിസ്റ്റര്‍ അഭയകേസില്‍ കോടതി വിധി വന്നിരിക്കുകയാണ്. പ്രതികള്‍ കുറ്റക്കാരാണെന്നും, കൊലക്കുറ്റം തെളിഞ്ഞതായും സിബിഐ പ്രത്യേക കോടതി കണ്ടെത്തി. പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കുളള ശിക്ഷ കോടതി നാളെ വിധിക്കും. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കാന്‍ ശ്രമിച്ച അഭയകേസ്, സിബിഐ വന്നിട്ട് പോലും അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. കുറ്റക്കാരെ കണ്ടെത്താന്‍ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും സിബിഐ 1997,2000,2006 വര്‍ഷങ്ങലില്‍ കോടതിയില്‍ അപേക്ഷ നല്‍കി. മൂന്ന് തവണയും അപേക്ഷ തള്ളിയ കോടതി, […]

നീതി കിട്ടാതെ അഭയ മൂന്നാം പതിറ്റാണ്ടിലേയ്ക്ക് : കേസിന്റെ വിചാരണ എങ്ങുമെത്താതെ നീണ്ടുപോകുന്നു: അഭയ കേസ് വിചാരണ വീണ്ടും മാറ്റി വച്ചു

ക്രൈം ഡെസ്ക് കോട്ടയം :  മൂന്ന് പതിറ്റാണ്ടിലേയ്ക്ക് അടുത്തിട്ടും നീതി ലഭിക്കാതെ സിസ്റ്റർ അഭയ. ആദ്യ ഘട്ട വിചാരണ പോലും പൂർത്തിയാക്കാനാവാതെ കേസ് മുന്നോട്ട് പോകുകയാണ്. വ്യാഴാഴ്ച വിചാരണ  ആരംഭിക്കാനിരിക്കെ സിസ്റ്റർ അഭയ കേസ് മാറ്റിവെച്ചു.കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി അറിയിച്ചു. സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കാനായില്ല. ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ മാത്രമാണ് ഇന്ന് ഹാജരായത്.15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ […]